ദ​ർ​ശ​ന കോ​ട്ട​യം അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള  ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 10 വ​രെ

കോ​ട്ട​യം: 36-ാമ​ത് ദ​ർ​ശ​ന കോ​ട്ട​യം അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 10 വ​രെ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ നാ​ഗ​ന്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള 200ല​ധി​കം പ്ര​മു​ഖ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യ സം​വാ​ദ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, സാ​ഹി​ത്യ സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, സിം​പോ​സി​യ​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.

പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ, സാ​ഹി​ത്യ​കാ​ര·ാ​ർ സ്വ​ന്തം കൃ​തി​ക​ളി​ൽ കൈ​യ്യൊ​പ്പു ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, നി​മി​ഷ​ക​വി​താ​ര​ച​നാ മ​ത്സ​രം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ണ്‍ ശി​ൽ​പ​ശാ​ല​ക​ൾ, ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തും. സാ​യാ​ഹ്ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​ക​ളു​ടെ ആ​വി​ഷ്ക​ര​ണ​ങ്ങ​ൾ, സി​നി​മാ സീ​രി​യ​ൽ ക​ലാ​കാ​ര·ാ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​കും.

എം​ജി സ​ർ​വ​ക​ലാ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശീ​യ പു​സ്ത​ക അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. 2018 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​ങ്ങ​ളാ​ണ് ദേ​ശീ​യ പു​സ്ത​ക അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക. അ​ച്ച​ടി മി​ക​വ്, ക​വ​ർ രൂ​പ​ക​ൽ​പ്പ​ന, പ്ര​സാ​ധ​നം, മു​ദ്ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ പ​രി​ഗ​ണി​ക്കും. മി​ക​ച്ച ബാ​ല​സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണം (ഇം​ഗ്ലീ​ഷ്/​മ​ല​യാ​ളം), മി​ക​ച്ച സ​യ​ൻ​സ് ഫി​ക്ഷ​ൻ (ഇം​ഗ്ലീ​ഷ്/​മ​ല​യാ​ളം) 2015 ജ​നു​വ​രി മു​ത​ൽ, മി​ക​ച്ച കൃ​ഷി​യും ജ​ല​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​കം (മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്) 2015 ജ​നു​വ​രി മു​ത​ൽ എ​ന്നി​വ​യ്ക്ക് ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം അ​വാ​ർ​ഡ് ന​ൽ​കും.

അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​സാ​ധ​ക​രും വ്യ​ക്തി​ക​ളും പു​സ്ത​ക​ങ്ങ​ളു​ടെ ര​ണ്ട് കോ​പ്പി വീ​തം ഓ​ഫീ​സി​ൽ ന​വം​ബ​ർ അ​ഞ്ചി​നു മു​ന്പ് ഏ​ൽ​പ്പി​ക്ക​ണം. എം​ജി സ​ർ​വ​ക​ലാ​ശാ​ല, ജി​ല്ലാ​ഭ​ര​ണ​കൂ​ടം, കോ​ട്ട​യം ന​ഗ​ര​സ​ഭ, കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.പു​സ്ത​ക പ്ര​സാ​ധ​ക​ർ​ക്കു​ള്ള സ്റ്റാ​ൾ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. www.darsanabookfair.com, [email protected]. ഫോ​ണ്‍: 0481 -2564755, 9447008255.

Related posts