സാമ്പത്തികമായി സ്വതന്ത്രമായാൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഓരോ മക്കളും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ മാതാപിതാക്കൾ വികാരഭരിതരായി മാറുകയും ചെയ്യുന്നു.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ഒരു മകൾ തന്റെ പിതാവിന് സ്വർണ ചെയിൻ സമ്മാനിച്ചുകൊണ്ട് സന്തോഷിപ്പിക്കുന്നത് കാണാം. ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വൈറലായ വീഡിയോയിൽ, മകൾ ഒരു ജ്വല്ലറി സന്ദർശിക്കുന്നതും അവളുടെ പിതാവിനായി സ്വർണ ചെയിൻ വാങ്ങുന്നതും കാണാം. മകൾ തൻ്റെ പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതും പെട്ടെന്ന് അയാൾക്ക് സ്വർണം സമ്മാനിക്കുകയും ചെയ്യുന്നു. പിന്നീട് സമ്മാനം സ്വീകരിക്കുമ്പോൾ അച്ഛൻ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം.
ഈ ഹൃദയസ്പർശിയായ വീഡിയോ @thesassynandini_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കിട്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും കമൻ്റുകളുമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.