ജന്മദി​ന​ത്തി​ൽ ത​ന്നെ ദ​യ മ​ട​ങ്ങു​ന്നു…  ഇളയച്ഛനൊപ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​കുന്നതിനിടെ അപകടം; ദയമോളുടെ വിയോഗം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് ഗ്രാമം


ആ​ല​പ്പു​ഴ: പൊ​ന്നോ​മ​ന​യു​ടെ ജന്മദി​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ അ​ല​യ​ടി​ക്കേ​ണ്ട​വീ​ട്ടി​ൽ ചി​ത​യൊ​രു​ങ്ങു​ന്ന കാ​ഴ്ച ഒ​രു​നാ​ടി​നെ​യാ​കെ ക​ണ്ണീ​ര​ണി​യി​ക്കു​ന്നു.

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പി​തൃ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​യ ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ഇ​ര​വു​കാ​ട് ഭ​ഗ​ന​ശാ​ല​വേ​ദി (കൊ​ന്പ​ത്താം​പ​റ​ന്പി​ൽ) വീ​ട്ടി​ൽ ജ​യ​മോ​ൻ-​ഷീ​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദ​യ ജ​യ​മോ​ൻ (11) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​ന്നാ​യി​രു​ന്നു ദ​യ​യു​ടെ ജന്മ​ദി​നം. ജന്മദി​ന​ത്തി​ൽ ത​ന്നെ മ​ക​ളു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്ന​തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നി​ന്ന് വി​ട്ടു​മാ​റി​യി​ട്ടി​ല്ല വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.45ന് ​ച​ങ്ങ​നാ​ശേ​രി​മു​ക്കി​ന് പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദ​യ​യും ഇ​ള​യ​ച്ഛ​ൻ ര​തീ​ഷ് പ​ണി​ക്ക​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കാ​ൽ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന ദ​യ​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.45ന് ​മ​രി​ച്ചു. ക​ള​ർ​കോ​ട് യു.​പി സ്ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ സം​സ്ക​രി​ക്കും.

ഏ​ക​സ​ഹോ​ദ​രി ദി​യ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​പ​ക​ത്തെ തു​ട​ർ​ന്ന് കാ​ർ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ദ​യ ജ​യ​മോ​ന്‍റെ ഇ​ള​യ​ച്ഛ​ൻ ക​ല​വൂ​ർ കൊ​ന്പ​ത്താ​ൻ പ​റ​ന്പി​ൽ ര​തീ​ഷ് പ​ണി​ക്ക​ർ​ക്കും (38) പ​രി​ക്കേ​റ്റു.

Related posts

Leave a Comment