മെ​ഡി.​കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​തെ മൃ​ത​ദേ​ഹ​ങ്ങ​ൾ

ഗാ​ന്ധി​ന​ഗ​ർ:​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു മാ​ർ​ച്ച് 9 ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന് 21 ന് ​മ​ര​ണ​പ്പെ​ട്ട ര​വീ​ന്ദ്ര​ൻ (65),എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മാ​ർ​ച്ച് 18 ന് ​കൊ​ണ്ടു​വ​ന്ന് 31ന് ​മ​രി​ച്ച വ​ട​ക്ക​ൻ പ​റ​വൂ​ർ നി​ല​വ​ര​യ​ത്ത് തെ​ക്കും പൂ​രം സേ​തു​ജോ​ർ​ജ്ജ്(59)​ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഏ​പ്രി​ൽ 3 ന് ​വ​ന്ന് 5 ന് ​മ​രി​ച്ച ശ്രീ​ധ​ര​ൻ (75)പ​ത്ത​നം​തി​ട്ട​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മാ​ർ​ച്ച് 27 ന് ​വ​ന്ന്ഏ​പ്രി​ൽ 4 ന് ​മ​രി​ച്ച ഇ​ല​ന്തൂ​ർ പ​രി​യാ​രം ച​രി​വ് പു​ര​യി​ട​ത്തി​ൽ നാ​ണു(65) അ​ടൂ​ർ ജ​ന​റ​ൽ​ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഏ​പ്രി​ൽ 21ന് ​കൊ​ണ്ടു​വ​ന്ന് 23ന് ​മ​രി​ച്ച ഗോ​പി(60),ഏ​പ്രി​ൽ22​ന് വ​ന്ന് 24 ന് ​മ​രി​ച്ച അ​രു​ൺ(47) ഏ​പ്രി​ൽ 19 ന് ​വ​ന്ന് 29 ന് ​മ​രി​ച്ച ബാ​ബു (58) മെ​യ് 7 ന് ​അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന് 12 ന് ​മ​രി​ച്ച മോ​ഹ​ന​ൻ(55) മെ​യ്10 ന് ​വ​ന്ന് 11 മ​രി​ച്ച ഒ​രു വ​യോ​ധി​ക​ൻ ഉ​ൾ​പ്പെ​ടെ 9 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ഴു​ദി​വ​സ​ത്തി​ന​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പി​ല്ലാ​തെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment