തിരുവല്ല: മണിമലയാറ്റിൽ ഒരു ദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി പത്തോടെ മണിമലയാറ്റിലെ തിരുമൂലപുരം കണ്ണാടിക്കടവിൽ ആറിനു കുടുകെയിട്ട നീട്ടുവലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ള പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിൽ പൊക്കിൾ കൊടിയുമുണ്ടായിരുന്നു. തിരുവല്ല പോലീസെത്തി മൃതദേഹം കരയ്ക്കെടുത്ത് മേൽനടപടി സ്വീകരിച്ചു.
മണിമലയാറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കൂടിൽ കെട്ടിയിട്ട നിലയിൽ
