ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇയാൾ. രോഗിയായ അമ്മയെ കാണാന്‍ ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് ശാന്തന്റെ മരണം.
ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ.
മോചിതനായ ശേഷം തൃച്ചി ശ്രീലങ്കന്‍ തമിഴ് പുനരധിവാസ ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.