ക്യാമ്പിൽ നിന്ന് വീട് വൃത്തിയാക്കാൻ പോയ സഹോദരങ്ങൾ സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി; അപകടവാർത്തയുടെ ഞെട്ടലിൽ ചങ്ങനാശേരി ക്യാമ്പ്

ആലപ്പുഴ: പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ മു​​ങ്ങി​​യി​​രു​​ന്ന വീ​​ട്ടി​​ലെ വെ​​ള്ളം താ​​ഴ്ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്നു വീ​​ടു വൃ​​ത്തി​​യാ​​ക്കാ​​നാ​​യി പോ​​യി മ​​ട​​ങ്ങി​​യ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ വ​​ള്ളം മ​​റി​​ഞ്ഞു ര​ണ്ടു യു​വാ​ക്ക​ളെ കാ​​ണാ​​താ​​യി. സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ​യാ​ണു കാ​ണാ​താ​യ​ത്. ഇ​​വ​​രു​​ടെ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മൂ​ന്നാ​മ​ൻ ര​​ക്ഷ​​പ്പെ​​ട്ടു.

കാ​​വാ​​ലം മു​​ല്ല​​ശേ​​രി പ​​ത്താം ​വാ​​ർ​​ഡി​​ൽ ത​​ങ്ക​​ച്ച​​ൻ-ജെസി ദന്പതികളുടെ മ​​ക​​ൻ ടി​ബി​​ൻ (23), മു​​ല്ല​​ശേ​​രി ബാ​​ബു​​-എമിലി ദന്പതികളുടെ മ​​ക​​ൻ ബി​​ബി​​ൻ (19) എ​​ന്നി​​വ​​രെ​​യാ​​ണു കാ​​ണാ​​താ​​യ​​ത്. ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു ടി​ബി​​ന്‍റെ സ​​ഹോ​​ദ​​ര​​നാ​യ ടി​​റ്റോ (20) ര​​ക്ഷ​​പ്പെ​​ട്ടു. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ​നി​​ന്നു വീ​​ടു വൃ​​ത്തി​​യാ​​ക്കാ​​ൻ പോ​​യി മ​​ട​​ങ്ങു​​ന്പോ​​ൾ വ​​ള്ളം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.

പള്ളിപ്പുറം ജം​​ഗ്ഷ​​നി​​ൽ​നി​ന്നു പു​ഴ കു​​റു​​കെ ക​​ട​​ക്കു​​ന്പോ​​ൾ അ​​തു​​വ​​ഴി വ​​ന്ന ബോ​​ട്ടി​​ന്‍റെ ഓ​​ള​​ത്തി​​ൽ​​പ്പെ​​ട്ടാ​ണു വ​​ള്ളം മ​​റി​​ഞ്ഞ​​തെ​​ന്നു പ​​റ​​യു​​ന്നു. യു​വാ​ക്ക​ൾ​ക്കു​ണ്ടാ​യ അ​പ​ക​ടവാ​ർ​ത്ത കേ​ട്ട് ന​ടു​ക്ക​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള​വ​ർ.

Related posts