കടം എന്ന വാക്ക് പലർക്കും ഭയമോ നിരാശയോ ഉണർത്തുന്ന ഒന്നായിരിക്കാം. പലരും വായ്പയെടുത്ത, പേടിപ്പെടുത്തുന്ന അനുഭവങ്ങൾ കേട്ടിട്ടുണ്ടാകാം. വാസ്തവത്തിൽ ജാഗ്രതയോടെ ഉപയോഗിച്ചാൽ കടം ഒരു സാമ്പത്തിക സാധ്യതയാണെന്ന് കേട്ടാൽ അതിശയിക്കേണ്ട. കടം എല്ലായ്പോഴും മോശമല്ല. ശരിയായി ഉപയോഗിച്ചാൽ പല സമയങ്ങളിലും അത് മുന്നേറ്റത്തിനൊരു മാർഗമാണ്. ഉദാഹരണത്തിന്, ഒരാൾ ബിസിനസ് തുടങ്ങാനായി കടം എടുക്കുന്നു. ഇത് ഭാവിയിൽ വരുമാനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഗുണപരമായ നല്ല കടമാണ്.
അതേസമയം, മറ്റൊരാൾ അവശ്യമില്ലാത്ത ആഡംബര വസ്തുക്കൾക്കായി കടമെടുക്കുന്നു എങ്കിൽ, പലപ്പോഴും അത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടാകുന്ന ഗുണപരമല്ലാത്ത മോശം കടമായിത്തീരും. രണ്ടുപേരും കടം എടുത്തിട്ടുണ്ടെങ്കിലും, അവരുടെ ഉദ്ദേശ്യങ്ങളിൽ വലിയ വ്യത്യാസം കാണാം.
ഗുണപരമായ കടം?
ഉത്തരവാദിത്വത്തോടെയും വളരെ ചിന്തിച്ചും എടുക്കുന്ന കടമാണ് ഗുണപരമായ കടം. ഭാവിയിൽ വരുമാനം ഉണ്ടാക്കുകയോ മൂല്യം വർധിപ്പിക്കുകയോ ചെയ്യുന്ന വായ്പയാണിത്. നല്ല കടം നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും, ലക്ഷ്യങ്ങൾ നേടാനും സഹായിക്കുന്നു.
ചില ഉദാഹരണങ്ങൾ
വിദ്യാഭ്യാസ വായ്പ: നല്ല തൊഴിലവസരങ്ങൾ തേടി ഒരാൾ ഉയർന്ന വിദ്യാഭ്യാസം നേടുന്നു. അതിനുവേണ്ടി എടുത്ത വായ്പ, ഭാവിയിൽ കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിന്റെ വഴിയാണ്. പലിശനിരക്ക് കുറവായിരിക്കും. കൂടാതെ, പഠനം കഴിഞ്ഞശേഷം മാത്രമാണ് തിരിച്ചടവ് ആരംഭിക്കുന്നത്. ഇങ്ങനെ, ഇതൊരു ഭാവിയിലേക്കുള്ള നിക്ഷേപം തന്നെയാണ്.
ഭവനവായ്പ: വീടെന്നത് പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. അതേസമയം, കാലക്രമേണ മൂല്യം കൂടുന്ന ഒരു ആസ്തിയുമാണ് വീട്. കുറഞ്ഞ പലിശയ്ക്കൊപ്പം നികുതി ഇളവുകളും ഭവനവായ്പയ്ക്ക് ലഭിക്കും. ബിസിനസ് ലോൺ: സ്വന്തം സംരംഭം തുടങ്ങാൻവേണ്ടിയുള്ള വായ്പ ഒരു വലിയ ഉയർച്ചയുടെ തുടക്കമാകാം. വരുമാനവും തൊഴിലും സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. ഉദ്ദേശ്യത്തിൽ ഉറച്ചും ജാഗ്രതയോടെയും കൊണ്ടുപോകുന്ന ബിസിനസ് വായ്പ നല്ല കടത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ഗുണപരമല്ലാത്ത കടം
വരുമാനം സൃഷ്ടിക്കാനോ മൂല്യവർധനത്തിനോ അല്ലാതെ പണം ചെലവഴിക്കുന്നതിനായി മാത്രമെടുക്കുന്ന ഗുണപരമല്ലാത്ത കടമാണ് മോശം കടം. കാലക്രമേണ മൂല്യം നഷ്ടപ്പെടുന്ന ആഡംബര വസ്തുക്കൾക്കും മറ്റ് അനാവശ്യ ചെലവുകൾക്കും വേണ്ടി കടം എടുക്കുന്നത് ഭാവിയിൽ സാമ്പത്തിക സമ്മർദങ്ങൾ സൃഷ്ടിക്കും.
ചില ഉദാഹരണങ്ങൾ
ക്രെഡിറ്റ് കാർഡ് ലോണുകൾ: പലർക്കും പണം ചെലവഴിക്കാനുള്ള ഏറ്റവും വേഗത്തിലുള്ള മാർഗം ക്രെഡിറ്റ് കാർഡുകളാണ്. എന്നാൽ, വരുമാനത്തിനു മീതെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. കൺസ്യൂമർ ലോണുകൾ: പലരും കൺസ്യൂമർ ലോണുകൾ എടുത്തു ഫോണുകൾ, ഗാഡ്ജറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നു. എന്നാൽ, വിലയേറിയ ഉപകരണങ്ങൾ വാങ്ങുന്നതിന് മുമ്പേ അതിന്റെ ഉപയോഗം വിലയിരുത്തുന്നത് പരിധിവിട്ടുള്ള ചെലവഴിക്കലിന് കടിഞ്ഞാണിടാൻ സഹായിക്കും.
പ്രത്യാഘാതങ്ങൾ
ഉയർന്ന പലിശനിരക്ക്: ഇത്തരം ലോണുകൾക്ക് പലിശനിരക്ക് കൂടുതലായതിനാൽ വളരെ വലിയ തുക തിരിച്ചടക്കേണ്ടി വരും.
ഇഎംഐ: മാസവരുമാനത്തിന്റെ വലിയൊരു പങ്ക് വായ്പ തിരിച്ചടയ്ക്കാൻവേണ്ടി മാറ്റിവയ്ക്കേണ്ടിവരും. ഇതിനാൽ മറ്റ് ആവശ്യങ്ങൾക്കും നിക്ഷേപങ്ങളക്കും പണം മാറ്റിവയ്ക്കാൻ സാധിക്കില്ല.
തെറ്റുന്ന തിരിച്ചടവുകൾ: നിശ്ചിത തീയതി കഴിഞ്ഞ് ഇഎംഐ അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോറിനെ തകർക്കും. ഇതിനാൽ ഭാവിയിലെ വായ്പാ അവസരങ്ങൾ കുറയുന്നു. മാത്രമല്ല, പിഴപ്പലിശയും നൽകേണ്ടിവരുന്നു. എത്ര സൂക്ഷിച്ചാലും, ജീവിതത്തിൽ ചിലപ്പോൾ ഒരേസമയം പല ലോണുകൾ എടുക്കേണ്ടിവന്നേക്കാം. അത്തരത്തിൽ ഉള്ളവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെബ്റ്റ് കൺസോളിഡേഷൻ പ്രോഡക്ട് ആയ SIB Power Consol വലിയൊരു ആശ്വാസമാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് നിങ്ങളുടെ പലവിധ ലോണുകളെ ഒന്നിപ്പിച്ച് ഒരൊറ്റ ലോണാക്കി മാറ്റുന്നു. ഒറ്റ ഇഎംഐ, കുറഞ്ഞ പലിശ, നീണ്ട തിരിച്ചടവ് കാലാവധി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. ലോണുകൾ നിയന്ത്രണത്തിലേക്കു വരുന്നതു വഴി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പോലും മെച്ചപ്പെടാം. മാനസിക സമാധാനവും ലഭിക്കും.
ജീവിതത്തിൽ ചില ഘട്ടങ്ങളിൽ കടമെടുക്കേണ്ടിവരുന്നത് ഒഴിവാക്കാൻ പ്രയാസമാണ്. പക്ഷേ, ആ കടം നിയന്ത്രിച്ചു നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഡെബ്റ്റ് കൺസോളിഡേഷൻ പോലുള്ള സ്മാർട്ട് തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ സാമ്പത്തികഭാവിക്ക് വലിയ സഹായമായേക്കാം. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
കടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
• കടമെടുക്കുന്നത് ഭാവിയിൽ ഗുണം ചെയ്യുമോ എന്നത് ആദ്യംതന്നെ ആലോചിക്കുക.
• പലിശനിരക്കും തിരിച്ചടവിന്റെ സൗകര്യവും മനസിലാക്കുക.
• വരുമാനത്തിനും ജീവിതസാഹചര്യത്തിനും അനുയോജ്യമായ വായ്പ ആണോ എന്ന് പരിശോധിക്കുക.
• ഒന്നിലധികം ലോണുകൾ ഒരേസമയം എടുക്കുന്നത് ഒഴിവാക്കുക.
• ഇഎംഐ അടയ്ക്കാൻ മുൻകൂട്ടി ബജറ്റ് തയാറാക്കുക.