ലുക്കുപോരാ, ദീപിക പദുക്കോണ്‍ ഔട്ട്‌

Deepika

ബോ​ളി​വു​ഡി​ൽ നി​ന്ന് ഹോ​ളി​വു​ഡ് പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ത്രി​ബി​ൾ എ​ക്സ് ദ ​സാ​ൻ​ഡ​ർ കേ​ജ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി ഹോ​ളി​വു​ഡി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​തി​നി​ട​യി​ലാ​ണ് പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി​യു​ടെ ചി​ത്ര​ത്തി​ൽ ദീ​പി​ക അ​ഭി​ന​യി​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത് .സി​നി​മ​യി​ലെ ഒ​രു ലൊ​ക്കേ​ഷ​ൻ ചി​ത്ര​വും പു​റ​ത്താ​യി​രു​ന്നു.

 

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത. ബി​യോ​ണ്ട് ദി ​ക്ലൗ​ഡ്സ് എ​ന്നു പേ​രി​ട്ട മ​ജീ​ദി ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി​യ​ത്. ബോ​ളി​വു​ഡ് ന​ട​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ഷാ​നാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ റോ​ളി​ലെ​ത്തു​ന്ന​ത്. ഇ​ഷാ​ന്‍റെ സ​ഹോ​ദ​രി​യു​ടെ റോ​ളാ​യി​രു​ന്നു ദീ​പി​ക​യ്ക്ക് ചി​ത്ര​ത്തി​ൽ. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​രോ പ​ക​ർ​ത്തി​യ ദീ​പി​ക​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡീ​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. തെ​രു​വി​ൽ അ​ല​യു​ന്ന ഒ​രു സ്ത്രീ​യു​ടെ വേ​ഷ​ത്തി​ലാ​യി​രു​ന്നു ദീ​പി​ക.

 

ചി​ത്ര​ത്തി​ൽ നി​ന്ന് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി​യ​താ​യി മ​ജീ​ദി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ൾ മ​തി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ദീ​പി​ക​യെ മാ​റ്റി​യ​തെ​ന്നാ​ണ് മ​ജീ​ദി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​വു​മാ​യി ദീ​പി​ക​യു​ടെ ലു​ക്ക് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ന​ടി​യെ മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts