പാമ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടയിലാണ് മണര്‍കാട് ഭാഗത്ത് പ്രസവിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ അഭിലാഷ്, നഴ്സിംഗ് ഓഫീസര്‍ ദീപ എസ്. പിള്ള, കെ.ആര്. സന്ധ്യ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്. ഉടന്‍തന്നെ മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.