ഉ​ത്ര​യു​ടെ കൊ​ല​പാ​ത​കം; സുപ്രധാന വിവരങ്ങൾക്കായി സൂരജിന്‍റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു

കൊ​ല്ലം : ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് സൂ​ര​ജ്, സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ സു​രേ​ന്ദ്ര​ൻ, രേ​ണു​ക, സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

കേ​സ് സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഇ​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഉ​ത്ര​യു​ടെ സ്വ​ർ​ണം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​രം ഇ​ന്ന​ലെ പോ​ലീ​സി​ന് ല​ഭി​ച്ചു. 97 പ​വ​നോ​ളം സ്വ​ർ​ണ​ത്തി​ൽ 75 പ​വ​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച് ബാ​ക്കി സ്വ​ർ​ണം സൂ​ര​ജ് വി​റ്റ​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മു​ഴു​വ​നും പ​ങ്കു​ണ്ടോ​യെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​ണ്ടാ​കു​ന്ന​ത്. സൂ​ര​ജും മാ​താ​പി​താ​ക്ക​ളും ന​ൽ​കി​യ മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യ​മു​ണ്ട്.

ഇ​തി​ന് ഒ​രു വ്യ​ക്ത​ത ഒ​രുമി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്നു. ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സൂ​ര​ജി​നും കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment