ഓരോ നാട്ടിലും ആചാരങ്ങൾ വ്യത്യസ്തമാണ്. ആഘോഷങ്ങളും വ്യത്യസ്തമാണ്. വ്യത്യസ്തമായൊരു ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ സദു മാതാ നി പോളിൽ പുരുഷന്മാർ സാരിയുടുത്ത് ഗർഭ നൃത്തം ചെയ്യുന്നതാണ് വീഡിയോ.
പുരുഷൻമാർ സാരി ഉടുക്കുന്നതിനു പിന്നിൽ 200 വർഷം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. സദു മാതാവിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, അവർ തങ്ങളുടെ സമുദായത്തിലെ പുരുഷന്മാരെ ശപിച്ചു എന്നാണ് വിശ്വാസം. ഈ ശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിന്റെ ഭാഗമായി, മാതാവിന്റെ പിൻഗാമികളായ പുരുഷന്മാർ നവരാത്രി കാലത്ത് സാരികൾ ധരിച്ച് ഗർഭ നൃത്തം നടത്തുന്നു.
അതാണ് വീഡിയോയിൽ പുരുഷൻമാർ സാരി ധരിച്ച് ദർഭ നൃത്തം ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആചാരങ്ങൾ ഇന്നും പാലിക്കപ്പെടുന്നു എന്ന് കണ്ടത് വളരെ ആശ്ചര്യമുളവാക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.