ബംഗളൂരു: ധർമസ്ഥലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദിച്ചത്.
ധർമസ്ഥല ട്രസ്റ്റിനെതിരേ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് സൂചന. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.