ക്രി​ക്ക​റ്റ് മൈ​താ​ന​ത്തെ ജീ​നി​യ​സ്; ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച് ധോ​ണി

 

ത​​​​​മി​​​​​ഴി​​​​​ൽ ത​​​​​ല എ​​​​​ന്നാ​​​​​ൽ ത​​​​​ല​​​​​വ​​​​​ൻ എ​​​​​ന്ന​​​​​ർ​​​​​ഥം. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ത​​​​​ല എ​​​​​ന്നാ​​​​​ണ് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യെ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് താ​​​​​ര​​​​​ങ്ങ​​​​​ളും ആ​​​​​രാ​​​​​ധ​​​​​ക​​​​​രും വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​മെ​​​​​ല്ലാം വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ല​​​​​വ​​​​​ൻ എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി, ത​​​​​ല​​​​​യി​​​​​ൽ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഉ​​​​​ള്ള​​​​​വ​​​​​ൻ എ​​​​​ന്നും ധോ​​​​​ണി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മാ​​​​​റ്റി​​​​​യെ​​​​​ഴു​​​​​തി​​​​​യാ​​​​​ൽ അ​​​​​തു ന്യാ​​​​​യ​​​​​വും യു​​​​​ക്ത​​​​​വും​​​​​ത​​​​​ന്നെ.

ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്തെ ജീ​​​​​നി​​​​​യ​​​​​സാ​​​​​ണ് താ​​​​​നെ​​​​​ന്ന് ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി ധോ​​​​​ണി തെ​​​​​ളി​​​​​യി​​​​​ച്ചു. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ത​​​​​ല​​​​​യു​​​​​ടെ ത​​​​​ല ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​കം ക​​​​​ണ്ട​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​രം വീ​​​​​രേ​​​​​ന്ദ​​​​​ർ സെ​​​​​വാ​​​​​ഗ് അ​​​​​ക്കാ​​​​​ര്യം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു, ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഒ​​​​​രു ജീ​​​​​നി​​​​​യ​​​​​സ് ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യാ​​​​​ണ്- സെ​​​​​വാ​​​​​ഗി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ.

ഐ​​​​​പി​​​​​എ​​​​​ൽ 2021 സീ​​​​​സ​​​​​ണി​​​​​ന്‍റെ ര​​​​​ണ്ടാം ഭാ​​​​​ഗം യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത് ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സും മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സും ത​​​​​മ്മി​​​​​ലു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 11 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 48 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ര​​​​​ക​​​​​യ​​​​​റി ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 156ൽ ​​​​​എ​​​​​ത്തി​​​​​യ ചെ​​​​​ന്നൈ​​​​​ക്ക് 20 റ​​​​​ണ്‍​സ് ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത് ധോ​​​​​ണി​​​​​യു​​​​​ടെ കൂ​​​​​ർ​​​​​മ​​ബു​​​​​ദ്ധി​​​​​ത​​​​​ന്നെ.

ഓ​​​​​രോ ക​​​​​ളി​​​​​യി​​​​​ലും എ​​​​​ന്തു ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നു മു​​​​​ൻ​​​​​കൂ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച് അ​​​​​തു ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന ആ​​​​​ള​​​​​ല്ല ധോ​​​​​ണി. ഒ​​​​​രു പ്ലാ​​​​​നും ഇ​​​​​ല്ലാ​​​​​തെ​​​​​യാ​​​​​കും ധോ​​​​​ണി മൈ​​​​​താ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ക. മ​​​​​ത്സ​​​​​രം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണു​​ ധോ​​​​​ണി​​​​​യു​​​​​ടെ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ക. എ​​​​​തി​​​​​ർ ബാ​​​​​റ്റ്സ്മാ​​​​ന്മാ​​​​​രെ നി​​​​​രീ​​​​​ക്ഷി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ധോ​​​​​ണി ബൗ​​​​​ളിം​​​​​ഗ്, ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് ചെ​​​​​യ്ഞ്ചു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തും.

ഡ്വെ​​​​​യ്ൻ ബ്രാ​​​​​വോ ബൗ​​​​​ളിം​​​​​ഗി​​​​​നെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ധോ​​​​​ണി ന​​​​​ട​​​​​ത്തി​​​​​യ ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് അ​​​​​തി​​​​​ന്‍റെ ഉ​​ദാ​​​​​ഹ​​​​​ര​​ണ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ്. സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു​​​​​ള്ളി​​​​​ൽ നാ​​​​​ലു ഫീ​​​​​ൽ​​​​​ഡേ​​​​​ഴ്സി​​​​​നെ​​​​​യാ​​ണു ധോ​​​​​ണി അ​​​​​ണി​​​​​നി​​​​​ര​​​​​ത്തി​​​​​യ​​​​​ത്. സിം​​​​​ഗി​​​​​ൾ ത​​​​​ട​​​​​യു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം വി​​​​​ക്ക​​​​​റ്റി​​​​​ലും ക​​​​​ണ്ണു​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​നീ​​​​​ക്കം. ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ന്‍റെ വി​​​​​ക്ക​​​​​റ്റ് ബ്രാ​​​​​വോ വീ​​​​​ഴ്ത്തി​​​​​യ​​​​​തു ധോ​​​​​ണി​​​​​യു​​​​​ടെ ഈ ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ജ​​​​​യം ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി മു​​​​​ന്നേ​​​​​റി​​​​​യ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ വീ​​​​​ഴ്ത്തി​​​​​യ, മ​​​​​ത്സ​​​​​ര​​​​​ഗ​​​​​തി മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച വി​​​​​ക്ക​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു കി​​​​​റോ​​​​​ണ്‍ പൊ​​​​​ള്ളാ​​​​​ർ​​​​​ഡി​​​​​ന്‍റേ​​​​​ത്. രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്കു പ​​​​​ക​​​​​രം ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ പൊ​​​​​ള്ളാ​​​​​ർ​​​​​ഡി​​​​​നെ വീ​​​​​ഴ്ത്താ​​​​​ൻ ധോ​​​​​ണി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത് പേ​​​​​സ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ ത​​​​​ന്ത്രം.

ബ്രാ​​​​​വോ​​​​​യും ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​റും എ​​​​​റി​​​​​ഞ്ഞ ഓ​​​​​വ​​​​​റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ജോ​​​​​ഷ് ഹെ​​​​​യ്സ​​​​​ൽ​​​​​വു​​​​​ഡി​​​​​നെ ധോ​​​​​ണി തി​​​​​രി​​​​​കെ വി​​​​​ളി​​​​​ച്ചു. ഹെ​​​​​യ്സ​​​​​ൽ​​​​​വു​​​​​ഡി​​​​​നു മു​​​​​ന്നി​​​​​ൽ പൊ​​​​​ള്ളാ​​​​​ർ​​​​​ഡ് വീ​​​​​ണു. ക​​​​​ളി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ചെ​​​​​ന്നൈ​​​​​യു​​​​​ടെ കൈ​​​​​യി​​​​​ലും.

58 പ​​​​​ന്തി​​​​​ൽ നാ​​​​​ല് ഫോ​​​​​റും ഒ​​​​​ന്പ​​​​​ത് സി​​​​​ക്സും അ​​​​​ട​​​​​ക്കം 88 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ചെ​​​​​ന്നൈ ഓ​​​​​പ്പ​​​​​ണ​​​​​ർ ഋ​​​​​തു​​​​​രാ​​​​​ജ് ഗെ​​​​​യ്ക്‌​​​​വാ​​​​​ദാ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച് ആ​​​​​യ​​​​​ത്. സ്കോ​​​​​ർ: സി​​​​​എ​​​​​സ്കെ 156/6. എം​​​​​ഐ 136/8.

Related posts

Leave a Comment