കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമായതിനുശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നു ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള വ്യക്തമാക്കി. ജാമ്യംതേടി സുപ്രീംകോടതിയെ സമീപിക്കണ മോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിധി പകർപ്പ് ലഭിച്ചശേഷമാകും തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. വിധി എതിരായതോടെ റിമാൻഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകൾ ആലുവ സബ്ജയിലിൽ കഴിയേണ്ടിവരും.
വീണ്ടും ജയിലറയിലേക്ക്..! ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യ ത്തിൽ തുടർ നടപടികൾ ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷമെന്ന് അഭിഭാഷകൻ; റിമാന്റ് തടവുകാരനായി ദിലീപ് വീണ്ടും ജയിലിലേക്ക്
