കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല;  കൊച്ചിയിൽ ഡീസൽ വില സെഞ്ചുറിക്കടുത്തേക്ക്; തലസ്ഥാനത്തെ വില ഞെട്ടിക്കുന്നത്

കൊ​ച്ചി: ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന് 6.74 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 111.38 രൂ​പ​യും ഡീ​സ​ലി​ന് 98.38 രൂ​പ​യു​മാ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല വീ​ണ്ടും ലീ​റ്റ​റി​ന് 100 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഡീ​സ​ല്‍ ലി​റ്റ​റി​ന് 100 .14 രൂ​പ​യാ​യി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 11നാ​ണ് ഇ​തി​നു​മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ൽ വി​ല 100 ക​ട​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​ന് എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​പ്പോ​ൾ വി​ല വീ​ണ്ടും നൂ​റി​ൽ താ​ഴെ​യെ​ത്തി.

Related posts

Leave a Comment