ക​ള​ക്ട​ർ ഡ്യൂ​ട്ടി​ക്ക് പോ​യ സ​മ​യം വ​സ​തി​യി​ൽ പോ​ലീ​സു​കാ​രു​ടെ വെ​ള്ള​മ​ടി​പാ​ർ​ട്ടി; ബോ​ധ​മി​ല്ലാ​തെ പാ​ട്ടും ഡാ​ൻ​സും ചെ​യ്ത് ആ​ഘോ​ഷം; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഉ​ട​ന​ടി ന​ട​പ​ടി

ഒ​ഡീ​ഷ​: ജി​ല്ലാ ക​ള​ക്ട​റു​ടെ ഒ​ദ്യോ​ഗി​ക വ​സ​തി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ പാ​ർ​ട്ടി ന​ട​ത്തു​ക​യും ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ക്കു​ക​യും ചെ​യ്ത അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലാ​ണ് സം​ഭ​വം. യൂ​ണി​ഫോ​മി​ൽ മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ നൃ​ത്തം ചെ​യ്യു​ന്ന പോ​ലീ​സു​കാ​രു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ജൂ​ൺ ഒ​ന്നി​ന് രാ​ത്രി ജി​ല്ലാ ക​ള​ക്ട​ർ സൂ​ര്യ​വം​ശി മ​യൂ​ർ വി​കാ​സ് ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​ക്ക് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ഹ​വി​ൽ​ദാ​ർ ഹേ​മ​ന്ത ബാ​രി​ക്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ സി​ദ്ധേ​ശ്വ​ർ ഗോ​ച്ചാ​യ​ത്, ദേ​ബ മാ​ജി, സു​ധാം​ഷു ജെ​ന, രാ​മ​ച​ന്ദ്ര ത​പ​സ്വി എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​ർ ഗാ​ർ​ഡ് റൂ​മി​ൽ മ​ദ്യ​പി​ക്കു​ക​യും പാ​ട്ടും ഡാ​ൻസു​മാ​യി ഗം​ഭീ​ര പാ​ർ​ട്ടി ന​ട​ത്തു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗാ​ർ​ഡ് റൂ​മി​ന് സ​മീ​പ​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ ബി​യ​ർ കാ​നു​ക​ളും മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യെ​ന്ന് ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment