ചങ്ങനാശേരി: കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവൻപാറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പിൽ നീ തൃകൃഷ്ണ (36) യെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിനു പിന്നിൽ നീതുവും പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റു കുടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37) തമ്മിലുളള ബന്ധത്തിലെ വിള്ളലാണെന്ന് പോലീസ്.
ഭർത്താവുമായി വിവാഹം വേർപെടുത്തിയ നീതു അൻഷാദുമായി കാലങ്ങളായി അടുപ്പത്തിലായിരുന്നു. നീതുവിന്റെ മുൻഭർത്താവിന്റെ സുഹൃത്താണ് അൻഷാദ് . നീതു അൻഷാദുമായി ബന്ധം പുലർത്തിയതോടെയാണ് ആദ്യഭർത്താവ് നീതുവിനെ ഉപേക്ഷിച്ചത്. ചങ്ങനാശേരിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരിയായ നീതുവിനും രണ്ടു മക്കൾക്കും കറുകച്ചാൽ പൂവൻപാറയിൽ വാടക വീട് തരപ്പെടുത്തിക്കൊടുത്തതും അൻഷാദാണ്.
ഈ വീട്ടിലെ സന്ദർശകനായിരുന്നു അൻസാദ്. നീതുവിന് അടുത്തിടെ ഉണ്ടായ അടുപ്പക്കുറവ് അൻഷാദിന് സംശയത്തിനിടയാക്കി. തുടർന്നാണ് ഏതു വിധേനയും നീതുവിനെ കൊലപ്പെടുത്താൻ അൻസാദ് പദ്ധതിയിട്ടത്. വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ സുഹൃത്ത് അജാസ് മുഹമ്മദിനെയും കാറിൽ കയറ്റി നീ തുവിന്റെ വീടിനു സമീപം കാത്തു കിടക്കുകയും നീതു വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ പിന്നാലെ എത്തി ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നീതു തെറിച്ച് നിലത്തു തലയടിച്ചു വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. കൃത്യ നിർവഹണത്തിനു ശേഷം ഇവർ വാഹനം ഒടിച്ചു രക്ഷപ്പെട്ടു. സമീപവീടുകളിലെ സിസിടി വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പോലീസിനു സഹായകമായത്.