ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ മ​നു​ഷ്യ​ര​ഹി​ത പെ​രു​മാ​റ്റം! മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പരിക്കേറ്റവർക്കൊപ്പം തുറന്ന ട്രക്കിൽകിടത്തി അയച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​ല്ല​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളോ​ടും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ മ​നു​ഷ്യ​ര​ഹി​ത പെ​രു​മാ​റ്റം. യു​പി​യി​ലെ ഒൗ​റ​യ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ് പ​രി​ക്കേ​റ്റ​വ​രോ​ടൊ​പ്പം കി​ട​ത്തി തു​റ​ന്ന ട്ര​ക്കു​ക​ളി​ലാ​ണ് ജാ​ർ​ഖ​ണ്ഡി​ലേ​ക്കും പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കും അ​യ​ച്ച​ത്.

ട്ര​ക്കി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഐ​സ് ക​ട്ട​ക​ൾ​ക്ക് മു​ക​ളി​ൽ കി​ട​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു.

യു​പി സ​ർ​ക്കാ​ർ മ​രി​ച്ച​വ​രു​ടെ​യും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും അ​ന്ത​സ് കെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ രം​ഗ​ത്തെ​ത്തി. മൃത​ദേ​ഹ​ങ്ങ​ൾ ട്ര​ക്കു​ക​ളി​ൽ ക​യ​റ്റി പോ​കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളോ​ട് ഇ​ത്ര മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പെ​രു​മാ​റ്റം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. യു​പി, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും ഹേ​മ​ന്ത് സോ​റ​ൻ പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡ് അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ചാ​ൽ പി​ന്നെ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ ബൊ​ക്കാ​റോ​യി​ൽ എ​ത്തി​ക്കു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment