ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. പത്തരമാറ്റിലെ മൂർത്തി മുത്തശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം.
ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ അവരുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ദിവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി. എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത് എന്ന് ദിവ്യ പറഞ്ഞു.

