നായശല്യം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ. പേവിഷബാധ മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെയുളളവർ മരണപ്പെട്ടതോടെ ആളുകളുടെ പേടിയും വർധിച്ചു. ദൂരത്ത് നിന്നു പോലും നായ വരുന്നത് കാണുന്പോൾ ഓടി ഒളിക്കുന്ന സാഹചര്യമാണ്. ഇപ്പോഴിതാ തെരുവ് നായകളോട് ചങ്ങാത്തം കൂടുന്ന നാടോടി പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്.
tivvvvy എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടി കുറേ നായകളുമായി കളിക്കുന്നതാണഅ വീഡിയോയിൽ. അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത് കാണാം. അവയുടെ ചെവിയിൽ പിടിച്ച് വലിക്കുന്നതും കളിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാൻ സാധിക്കും.
യാതൊരു പേടിയും ഇല്ലാതെയാണ് അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പെൺകുട്ടിക്ക് സുരക്ഷ നൽകാൻ ഇനി മറ്റാരും വേണ്ട. ഇവളെ ആരും ഉപദ്രവിക്കുമെന്ന് വിചാരിക്കണ്ട എന്നാണ് മിക്ക ആളുകളും പറഞ്ഞിരിക്കുന്നത്.