റോ​ക്കി​യാ​ണ് താ​രം… പാ​മ്പി​നെ കൊ​ന്ന് ഉ​ട​മ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച് റോ​ക്കി; പാ​മ്പു​ക​ടി​യേ​റ്റ നാ​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെന്ന് ഡോക്ടർമാർ

എ​ട​ത്വ: പാ​മ്പി​നെ ക​ടി​ച്ചു​കൊ​ന്ന് ഉ​ട​മ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച് വീ​ര​നാ​യ​ക​നാ​യി റോ​ക്കി. പാ​മ്പു​ക​ടി​യേ​റ്റ നാ​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. പ​ച്ച തോ​ട്ടു​ക​ട​വ് തു​ഷാ​ര​യു​ടെ വീ​ടിന്‍റെ മു​റ്റ​ത്ത് ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാണ് സം​ഭ​വം.

വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​ഴ​ഞ്ഞുവ​ന്ന മൂ​ര്‍​ഖ​ന്‍പാ​മ്പി​നെ​യാ​ണ് റോ​ക്കി എ​ന്ന നാ​യ നേ​രി​ട്ട​ത്. പാ​മ്പി​നെ ക​ടി​ച്ചുകൊ​ട​ഞ്ഞ റോ​ക്കി​ക്ക് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന ഭ​ര്‍​ത്താ​വ് സു​ബാ​ഷ് കൃ​ഷ്ണ​യെ വി​ളി​ക്കാ​നാ​യി വീ​ട്ടു​ട​മ തു​ഷാ​ര യാ​ത്ര തി​രി​ക്കാ​ന്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ് സം​ഭ​വം.

ക​ള​ര്‍​കോട് വെ​റ്ററിന​റി ആ​ശു​പ​ത്രി ഡോ​ക്ട​ര്‍ മേ​രി​ക്കു​ഞ്ഞി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം നാ​യ​യെ ഹ​രി​പ്പാ​ട് വെ​റ്ററിന​റി ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്ന് തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ സ്വ​കാ​ര്യ പെ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ദി​വ​സ​ങ്ങ​ളു​ടെ നീ​ണ്ട ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ല്‍ നാ​യ സു​ഖം പ്രാ​പി​ച്ചു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ സു​ഭാ​ഷ് നേ​രേ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. വെ​റ്ററി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ബി​ബി​ന്‍ പ്ര​കാ​ശി​ന്‍റെ നേ​തതൃ​ത്വ​ത്തി​ല്‍ ഡോ. ​സി​ദ്ധാ​ര്‍​ഥ്, ഡോ. ​നീ​മ, ഡോ. ​ലി​റ്റി എ​ന്നി​വ​രു​ടെ തീ​വ്ര ശ്ര​മ​ഫ​ല​മാ​യാ​ണ് നാ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്.

Related posts

Leave a Comment