സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പം; 10 ല​ക്ഷ​വും സ്വ​ർ​ണ​വും ഇ​നി​യും വേ​ണം; ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും  ദ്രോ​ഹി​ക്കു​ന്നുവെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

പ​യ്യ​ന്നൂ​ര്‍: സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആക്ഷേപിച്ചും കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​യ്യ​ന്നൂ​രി​ലെ 28 കാ​രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ഷൊ​ർ​ണൂ​ർ കൊ​ള​പ്പു​ള്ളി സ്വ​ദേ​ശി ദീ​പ​ക്, ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളാ ഇ​ന്ദി​ര, സ​തീ​ശ​ൻ, ബ​ന്ധു​ക്ക​ളാ​യ ദി​വ്യ, ര​മ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​താ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​സ​മ​യ​ത്ത് യു​വ​തി​ക്ക് 65 പ​വ​ൻ ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ താ​മ​സി​ച്ചു വ​ര​വേ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും കൂ​ടു​ത​ൽ സ്വ​ർ​ണ​വും പ​ത്തു ല​ക്ഷം രൂ​പ​യും വേ​ണ​മെ​ന്നും സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആക്ഷേപിച്ച് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ദ്രോ​ഹി​ക്കു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.

ഭ​ര്‍​ത്താ​വ് പ​ല​ത​ര​ത്തി​ലു​ള്ള ലൈം​ഗീ​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. ​യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment