തിരുവനന്തപുരം: ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ടവര്‍ അല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല.
മറ്റൊരു താഴിട്ട് മുറി പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നാണ് പ്രിന്‍സിപ്പള്‍ വ്യക്തമാക്കുന്നത്. ഓഫീസ് മുറിയില്‍ കണ്ട ഉപകരണം മോര്‍സിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്.
പരിശോധന നടത്തിയപ്പോള്‍ ഡിഎംഇ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും വിദഗ്ധരായ ടീം വീണ്ടും പരിശോധന നടത്തുമെന്നാണ് പ്രിന്‍സിപ്പള്‍ ഡോ. പി.കെ. ജബാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.