കുറ്റകൃത്യ കുടുംബത്തിലെ മുത്തശ്ശി ഡെബോറ മേസൺ എന്ന 60-കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യമാണ് ഇവരുടെ അധീനതയിൽ പ്രവർത്തിക്കുന്നത്.
ഇംഗ്ലണ്ടിൽ നിന്നും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഏറ്റവും വലിയ മയക്കുമരുന്ന ശൃംഖലയാണ് ഡെബോറ മേസണന്റേത്. നാല് മക്കളെയും സഹോദരിയെയും കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെയും ഉൾപ്പെടുത്തിയായിരുന്നു ഡെബോറ മേസൺ തന്റെ 920 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം പടുത്തുയര്‍ത്തിയത്.
പോലീസ് അതിവിദഗ്ധമായി ഇവരെ അറസ്റ്റ് ചെയ്ത രീതിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രായമായ ഒരു സ്ത്രീ ഇംഗ്ലണ്ടിലെ എസെക്സിലെ ഹാർവിച്ച് തുറമുഖത്തിനടുത്ത് നിന്നും കുറച്ച് പെട്ടികളെടുത്ത് വാടക കാറില്‍ കയറ്റി പോയി. വിവരം ലഭിച്ചതോടെ രഹസ്യ പോലീസ് ഇവരെ പിന്തുടര്ന്നു. ഇപ്സ്വിച്ചില്വച്ച് ഇവര്‍ പെട്ടികൾ മറ്റൊരാൾക്ക് കൈമാറി. സംശയാസ്പദമായി ഒന്നുമില്ലെങ്കിലും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ പോലീസിന്റെ നിരീക്ഷണം.
അങ്ങനെ ഏതാണ്ട് ഒരു വര്‍ഷം നീണ്ട രഹസ്യമായ അന്വേഷണം നടന്നു. കൂടാതെ ഏഴ് മാസത്തോളം നീണ്ട വീട് നിരീക്ഷണവും പോലീസ് നടത്തി. ഒടുവില്‍ ബ്രീട്ടീഷ് പോലീസ് ഡെബോറ മേസണെയും അവരുടെ മയക്കുമരുന്ന് കുടുംബത്തെയും അറസ്റ്റ് ചെയ്തു.