പു​തി​യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ: കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് മ​ങ്ങ​ൽ; 12 ട്രെ​യി​നു​ക​ൾ 12ന് ​പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും

കൊ​ല്ലം: രാ​ജ്യ​ത്ത് വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി 12 പു​തി​യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. പു​തു​താ​യി അ​നു​വ​ദി​ച്ച​തി​ൽ ഒ​ന്നു പോ​ലും കേ​ര​ള​ത്തി​ന് ഇ​ല്ല. ഇ​ത് കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.എ​ല്ലാ സ​ർ​വീ​സു​ക​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി 12-ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ഇ​തു സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ഇ​ന്ന​ലെ എ​ല്ലാ സോ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്കും ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​മാ​ർ​ക്കും ല​ഭി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ധൃ​ത​ഗ​തി​യി​ൽ ന​ട​ത്താ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.അ​തേ​സ​മ​യം ആ​ല​പ്പു​ഴ വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം – കാ​സ​ർ​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് മം​ഗ​ളൂ​രു വ​രെ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും 12- ന് ​പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ നി​ർ​വ​ഹി​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.

ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള കാ​സ​ർ​ഗോ​ഡ് – മം​ഗ​ളൂ​രു റൂ​ട്ടി​ലെ ട്ര​യ​ൽ റ​ൺ അ​ടു​ത്ത ദി​വ​സം ന​ട​ക്കും. ഈ ​വ​ണ്ടി മം​ഗ​ളൂ​രു​വ​രെ നീ​ട്ടി​ക്കൊ​ണ്ടു​ള്ള റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് ര​ണ്ടാ​ഴ്ച മു​മ്പ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.അ​ഹ​മ്മ​ദാ​ബാ​ദ് – മും​ബൈ, കോ​ലാ​പ്പൂ​ർ – മും​ബൈ, സെ​ക്ക​ന്ദ​രാ​ബാ​ദ് – പൂ​നെ, സെ​ക്ക​ന്ദ​രാ​ബാ​ദ് – വി​ശാ​ഖ​പ​ട്ട​ണം, പു​രി – വി​ശാ​ഖ​പ​ട്ട​ണം, മൈ​സൂ​രു- എം​ജി​ആ​ർ ചെ​ന്നൈ, ന്യൂ ​ജ​ൽ​പാ​യ്ഗി​രി – രാ​ജേ​ന്ദ്ര​ന​ഗ​ർ ടെ​ർ​മി​ന​സ് പ​റ്റ്ന, രാ​ജേ​ന്ദ്ര​ന​ഗ​ർ ടെ​ർ​മി​ന​സ് പ​റ്റ്ന – ല​ക്നൗ ജം​ഗ്ഷ​ൻ, റാ​ഞ്ചി – ബ​നാ​റ​സ്, ബം​ഗ​ളു​രൂ – ക​ൽ​ബു​ർ​ഗി, പൂ​നെ – വ​ഡോ​ദ​ര, ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – ഖ​ജു​രാ​വോ എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ നി​ല​വി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് – മും​ബൈ, സെ​ക്ക​ന്ദ​രാ​ബാ​ദ് – വി​ശാ​ഖ​പ​ട്ട​ണം, മൈ​സു​രു -ചെ​ന്നൈ റൂ​ട്ടു​ക​ളി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.കേ​ര​ള​ത്തി​ന് എ​റ​ണാ​കു​ളം – ബം​ഗ​ളു​രു റൂ​ട്ടി​ൽ മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഇ​തി​ന് ത​ട​യി​ടാ​ൻ ടൂ​റി​സ്റ്റ് ബ​സ് ലോ​ബി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യം ക​ണ്ടു എ​ന്നു വേ​ണം ക​രു​താ​ൻ.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment