ആ​ല​പ്പു​ഴ​യി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍; ക​ച്ച​വ​ടം എ​ല്ലാ ​നൂ​ത​ന​മാ​ര്‍​ഗ​ളും ഉ​പ​യോ​ഗി​ച്ചെ​ന്ന് പോ​ലീ​സ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ന്‍ ല​ഹ​രിമ​രു​ന്ന് ശേ​ഖ​രം പി​ടി​ച്ചു. വ്യാ​പ​ക​മാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു മ​യ​ക്കുമ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​വ​ര്‍ ന​മ്പ​ര്‍ ട്രാ​ക്ക് ചെ​യ്യാ​തി​രി​ക്കാ​നാ​യി നൂത​നമാ​ര്‍​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

വി​ല്പ​ന​ക്കാ​ര്‍ നാ​ട്ടി​ലു​ള്ള എ​ജ​ന്‍റ് മു​ഖാ​ന്തരം ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി ‘ഡ്രോ​പ്പ്’ സി​സ്റ്റം ഉ​പ​യോ​ഗി​ച്ചാ​ണ് മ​യ​ക്കുമ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വെ​ർ​ച്വ​ൽ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തിവ​ന്നി​രു​ന്ന​ത്. അ​തി​നാ​ല്‍ പ്ര​ധാ​ന ക​ണ്ണി​ക​ള്‍ പി​ടി​ക്ക​പ്പെടു​ന്ന​ത് അ​പൂ​ര്‍​വ​മാ​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് പി​ടി​ക്കു​ന്ന​ത്‌.

ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വദേശി റി​നാ​സ്, തൃ​ശൂ​ര്‍ ജി​ല്ല​ക്കാ​ര​നാ​യ അ​ന​ന്തു, എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ള്ള അ​പ്പു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​വ​രിൽനിന്ന് 2.2 കി​ലോ ഗ്രാം ​ക​ഞ്ചാ​വ്, 1.100 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, 4 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ, 334 എ​ണ്ണം എം​ജി​എം​എ പി​ല്ലു​ക​ളും ക​ണ്ടെ​ത്തി. 63,500 രൂ​പ​യും അഞ്ചു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പിടിച്ചെടുത്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശേ​ാധ​ന ന​ട​ന്ന​ത്.

പാ​ർ​ട്ടി​യി​ൽ അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡുമാ​രാ​യ ഷി​ബു പി. ​ബെ​ഞ്ച​മി​ൻ, സി.​വി. വേ​ണു, ഇ.​കെ.​ അ​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വ​ർ​ഗീ​സ് പ​യ​സ്, ഗോ​പീ​കൃ​ഷ്ണ​ൻ, അ​രു​ൺ എ.​പി, വി​പി​ൻ വി.​ബി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷൈ​നി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ വ​ർ​ഗീ​സ്.​എ.​ജെ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment