സമ്മാനമൊരുക്കി കാത്തിരിക്കുന്നു! ദുല്‍ഖറിന് തുര്‍ക്കിയില്‍ നിന്നും ആരാധികമാര്‍

DRആരാധകരുടെ എണ്ണത്തില്‍ ദുല്‍ഖറിനോട് മത്സരിക്കാന്‍ യുവ നടന്മാരില്‍ പലരും ഒന്ന് മടിക്കും. ദുല്‍ഖറിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്  ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ദുല്‍ഖറിന്റെ കീര്‍ത്തി ലോകമെമ്പാടും വ്യാപിക്കുകയാണ് എന്നതിന് തെളിവാണ് തുര്‍ക്കിയില്‍ നിന്നെത്തിയിരിക്കുന്ന പുതിയ അഭിനന്ദന പ്രവാഹം. തുര്‍ക്കി സ്വദേശിനികളായ ഒരു കൂട്ടം യുവതികളാണ് ദുല്‍ഖറിനെ അഭിനന്ദിച്ച് കൊണ്ടും ദുല്‍ഖറിനോടുള്ള തങ്ങളുടെ ആരാധനയും സ്‌നേഹവും അറിയിച്ചുകൊണ്ടുമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തുര്‍ക്കിയില്‍ നിന്നുള്ള തന്റെ ആരാധികമാരുടെ അഭിനന്ദനപ്രവാഹത്തില്‍ മതിമറന്ന ദുല്‍ഖര്‍ ഈ പോസ്റ്റ് അതീവമധുരതരമാണെന്ന് ട്വിറ്ററിലൂടെ അവരെ അറിയിക്കുകയും ചെയ്തു.

ദുല്‍ഖറിനെ ഏറെ സ്‌നേഹിക്കുന്നു, ദുല്‍ഖറിന്റെ കടുത്ത ആരാധികയാണ്, പുതിയ ട്രെയ്‌ലര്‍ കണ്ടു, ദുല്‍ഖറിന് നല്‍കാനായി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്, തുര്‍ക്കി സന്ദര്‍ശിക്കാന്‍ ദുല്‍ഖര്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇങ്ങനെ നീളുന്നു തുര്‍ക്കി സുന്ദരികളുടെ ദുല്‍ഖറിനോടുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍.

Related posts