പൊളിച്ചടുക്കേണ്ടി വരുമോ? പാ​ലാ​രി​വ​ട്ടം മേൽപാലം ഇ. ​ശ്രീ​ധ​ര​നും സംഘവും പ​രി​ശോ​ധ​ന ന​ട​ത്തി; റിപ്പോർട്ടിനായി കാത്ത് സർക്കാരും

കൊ​​​ച്ചി: നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ട്ട് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാല​​​ത്തി​​​ൽ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​. ചെ​​​ന്നൈ ഐ​​​ഐ​​​ടി വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​പി. അ​​​ള​​​ക​​​സു​​​ന്ദ​​​ര​​​മൂ​​​ർ​​​ത്തി​​​യും സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

പാ​​​ല​​​ത്തി​​​ന്‍റെ ഘ​​​ട​​​ന​​​യും നി​​​ർ​​​മാ​​​ണ രീ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ സം​​​ഘം വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി. പാ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​ണ് ആ​​​ദ്യം പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം മു​​​ക​​​ൾ​​​ഭാ​​​ഗം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​ദ​​​ഗ്ധ​​​സം​​​ഘം വി​​​വി​​​ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് എ​​​ന്ന് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

ഈ ​​​റി​​​പ്പോ​​​ർ​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പാ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി പൊ​​​ളി​​​ച്ചു​​​മാ​​​റ്റ​​​ണോ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യി​​​ലൂ​​​ടെ ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ന്തി​​​മതീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക. 13ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണു പാ​​​ലം ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​സം​​​ഘ​​​ത്തെ​​​കൊ​​​ണ്ടു പ​​​രി​​​ശോ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ സി​​​മ​​​ന്‍റ് വേ​​​ണ്ട​​​ത്ര അ​​​ള​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ചെ​​​ന്നൈ ഐ​​​ഐ​​​ടി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലും ഇ​​​ത് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Related posts