ഇ​ഭ ഭാ​ഗ്യ​ചി​ഹ്നം

മും​ബൈ: ഇ​ന്ത്യ ആ​തി​ഥേ​യ​രാ​കു​ന്ന 2022 അ​ണ്ട​ർ-17 വ​നി​താ ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​യി ഇ​ഭ. പെ​ണ്‍​മ​ക്ക​ളു​ടെ ദി​ന​മാ​യ ഇ​ന്ന​ലെ​യാ​ണു ഫി​ഫ ഭാ​ഗ്യ​ചി​ഹ്നം പു​റ​ത്തി​റ​ക്കി​യ​ത്. ഏ​ഷ്യ​ൻ പെ​ണ്‍​സിം​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് ഇ​ഭ.

സ്ത്രീ ​ശ​ക്തി​യെ​യാ​ണ് ഇ​ഭ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നു ഫി​ഫ വ്യ​ക്ത​മാ​ക്കി. ഖാ​സി ഭാ​ഷ​യി​ൽ​നി​ന്നാ​ണ് ഇ​ഭ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​തെ​ന്നും ഫി​ഫ ചീ​ഫ് വു​മ​ണ്‍​സ് ഫു​ട്ബോ​ൾ ഓ​ഫീ​സ​ർ സ​രാ​യി ബ​രേ​മാ​ൻ വ്യ​ക്ത​മാ​ക്കി.

2022 ഒ​ക്‌​ടോ​ബ​ർ 11 മു​ത​ൽ 30 വ​രെ​യാ​ണു ലോ​ക​ക​പ്പ്. ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യും ലോ​ക​ക​പ്പി​നു​ണ്ട്.

Related posts

Leave a Comment