യു​വേ​ഫ നേ​ഷ​ൻ​സ് കി​രീ​ടം ഫ്രാ​ൻ​സി​ന്

മി​ലാ​ൻ: ര​ണ്ടാ​മ​ത് യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടം ലോ​ക ചാ​ന്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് സ്വ​ന്ത​മാ​ക്കി. സ്പെ​യി​നി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ലേ ​ബ്ലൂ​സി​ന്‍റെ കി​രീ​ട ധാ​ര​ണം. ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യ​ശേ​ഷം ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​യാ​യി​രു​ന്നു ഫ്രാ​ൻ​സ് ലാ ​റോ​ഹ​യെ ത​ക​ർ​ത്ത​ത്.

80-ാം മി​നി​റ്റി​ൽ കൈ​ലി​യ​ൻ എം​ബാ​പ്പെ​യാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ഫ് സൈ​ഡി​ന്‍റെ മ​ണ​മു​ള്ള ഗോ​ളി​നെ​തി​രേ സ്പാ​നി​ഷ് താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും റ​ഫ​റി ഫ്രാ​ൻ​സി​ന് അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.

ര​ണ്ട് ഉ​ജ്വ​ല ഗോ​ൾ…
64-ാം മി​നി​റ്റി​ൽ അ​ത്യു​ജ്വ​ല ഫി​നി​ഷിം​ഗി​ലൂ​ടെ മി​ഖേ​ൽ ഒ​യ​ർ​സ​ബാ​ൽ സ്പെ​യി​നി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഒ​രു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ബെ​ൻ​സെ​മ​യു​ടെ ഉ​ജ്വ​ല ഫി​നി​ഷിം​ഗ്.

66-ാം മി​നി​റ്റി​ൽ ബോ​ക്സി​ന്‍റെ ഇ​ട​ത് കോ​ണി​ൽ​നി​ന്ന് ബെ​ൻ​സെ​മ തൊ​ടു​ത്ത ഷോ​ട്ട് സ്പാ​നി​ഷ് ഗോ​ൾ​പോ​സ്റ്റി​ന്‍റെ വ​ല​ത് മേ​ൽ​ത്ത​ട്ടി​ൽ, ക്ലാ​സി​ക് ഫി​നി​ഷിം​ഗ്! 14 മി​നി​റ്റി​നു​ശേ​ഷം തി​യൊ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ പാ​സി​ൽ​നി​ന്ന് എം​ബാ​പ്പെ​യു​ടെ ഗോ​ളി​ലൂ​ടെ ഫ്രാ​ൻ​സ് കി​രീ​ട​ത്തി​ലും.

ഓ​ഫ് സൈ​ഡ്?
എം​ബാ​പ്പെ​യു​ടെ ഗോ​ൾ ഓ​ഫ് സൈ​ഡാ​ണെ​ന്നാ​ണു മ​ത്സ​ര​ശേ​ഷ​വും സ്പാ​നി​ഷ് താ​ര​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്. സ​ത്യ​ത്തി​ൽ തി​യൊ ഹെ​ർ​ണാ​ണ്ട​സ് പാ​സ് ന​ൽ​കു​ന്പോ​ൾ എം​ബാ​പ്പെ ഓ​ഫ് സൈ​ഡ് ആ​യി​രു​ന്നു. എ​ന്നാ​ൽ, ഹെ​ർ​ണാ​ണ്ട​സി​ന്‍റെ പാ​സ് ബ്രേ​ക്ക് ചെ​യ്യാ​ൻ സ്പാ​നി​ഷ് പ്ര​തി​രോ​ധ താ​രം എ​റി​ക് ഗാ​ർ​സ്യ ശ്ര​മി​ച്ചു.

വൈ​ഡാ​യി​രു​ന്ന പ​ന്ത് ഗാ​ർ​സ്യ​യു​ടെ ബൂ​ട്ടി​ൽ ത​ട്ടി ദി​ശ​മാ​റി പെ​ന​ൽ​റ്റി ഏ​രി​യ​യി​ലേ​ക്ക്. ഓ​ടി​ക്ക​യ​റി​യ എം​ബാ​പ്പെ പ​ന്ത് വ​രു​തി​യി​ലാ​ക്കി. മു​ന്നോ​ട്ടു ക​യ​റി​യെ​ത്തി​യ സ്പാ​നി​ഷ് ഗോ​ളി ഉ​ന​യ് സി​മോ​ണി​നെ ഡ്രി​ബ്ബി​ൾ ചെ​യ്ത് എം​ബാ​പ്പെ പ​ന്ത് വ​ല​യി​ൽ നി​ക്ഷേ​പി​ച്ചു.

ഗാ​ർ​സ്യ​യു​ടെ ട​ച്ചി​ലൂ​ടെ​യാ​ണു പ​ന്ത് എം​ബാ​പ്പെ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന​തി​നാ​ൽ റ​ഫ​റി ആ​ന്‍റ​ണി ടെ​യ്‌​ല​ർ ഗോ​ൾ ഓ​ഫ് സൈ​ഡ് അ​ല്ലെ​ന്നു വി​ധി​ച്ചു.

Related posts

Leave a Comment