പിലിക്കോട്: യുഡിഎഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ഭാഗമായി ചുവരെഴുത്ത് നടത്തിയ മതിൽ പൊളിച്ചു. പി.വി.ടി. പ്രദീപന്റെ ഉടമസ്ഥതയിലുള്ള പിലിക്കോട് മല്ലക്കര പാതയോരത്തുള്ള മതിൽ ഇന്ന് പുലർച്ചെയാണ് തകർത്തത്. മതിലിൽ ചുവരെഴുത്ത് നടത്തിയ നാൽപത് മീറ്ററോളം ഭാഗമാണ് പൊളിച്ചത്. യുഡിഎഫ് മല്ലക്കര 110-ാ മത് ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഇന്നലെയാണ് ചുവരെഴുത്ത് നടത്തിയത്. സംഭവം സംബന്ധിച്ച് ബൂത്ത് കമ്മിറ്റി ചന്തേര പോലീസിൽ പരാതി നൽകി.
രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് ചുവരെഴുതിയ മതിൽ തകർത്ത നിലയിൽ
