ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായ് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം

കോ​ട്ട​യം: ദു​രി​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​വ​ർ​ക്ക് അ​ൽ​പം ആ​ശ്വാസം ന​ല്കു​ന്ന​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ല്കു​ന്ന സ​ഹാ​യം ത​ന്നെ. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന 72 പേ​ർ​ക്ക് ഇ​ന്ന​ലെ ആ​ഹ്ലാ​ദ ദി​ന​മാ​യി​രു​ന്നു.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ധാ​കൃ​ഷ്ണ​ൻ കോ​യി​ക്ക​ലും സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സാം​ജോ​ണ്‍​സ​ണും ചേ​ർ​ന്ന് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ക​പ്പ​യും ചി​ക്ക​നും ന​ല്കി. മൂ​ന്നു മ​ണി​യോ​ടെ ക്യാ​ന്പി​ൽ കൊ​ണ്ടു​വ​ന്ന ക​പ്പ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ചേ​ർ​ന്ന് പൊ​ളി​ച്ചു നു​റു​ക്കി. ഇ​തി​നി​ടെ മ​റ്റു ചി​ല​ർ ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളാ​ക്കി.

ഹെ​ഡ്മാ​സ്റ്റ​റും അ​ധ്യാ​പി​ക​മാ​രും ക്യാ​ന്പ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​ക്ക​ൻ​ക​റി​യും ക​പ്പ വേ​വി​ച്ച​തും റെ​ഡി. പി​ന്നെ സ്കൂ​ൾ ബ​ഞ്ച് വ​രി​വ​രി​യാ​യി പി​ടി​ച്ചി​ട്ട് എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളു​മൊ​ക്കെ പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​തി​ന്‍റെ ദു:​ഖം പ​ങ്കി​ടു​ന്ന ക്യാ​ന്പ് നി​വാ​സി​ക​ൾ​ക്ക് ഇ​ന്ന​ലെ അ​തെ​ല്ലാം മ​റ​ന്ന് ഒ​രു സ​ന്തോ​ഷ​ത്തി​ന്‍റെ ദി​ന​മാ​യി​രു​ന്നു.

Related posts