റംസാൻ മാസമെത്തി; പത്താം വർഷവും നോമ്പുതറയിലെ താരമായ ഉലുവാക്കഞ്ഞിയുണ്ടാക്കാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉമ്മർ‌ കുട്ടി എത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: റം​സാ​ൻ മാ​സം എ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി​യി​ൽ ഉ​ലു​വാ ക​ഞ്ഞി​യു​ണ്ടാ​ക്കാ​ൻ ഉ​മ്മ​ർ കു​ട്ടി​യു​മെ​ത്തി. ഇ​തു പ​ത്താം വ​ർ​ഷ​മാ​ണ് പൂ​ത​ക്കു​ഴി വ​ള​വ​നാ പാ​റ​യി​ൽ ഉ​മ്മ​ർ​കു​ട്ടി നൈ​നാ​ർ പ​ള്ളി​യി​ൽ ഉ​ലു​വാ ക​ഞ്ഞി​യു​ണ്ടാ​ക്കാ​ൻ എ​ത്തു​ന്ന​ത്.

മ​സ്ജി​ദു​ക​ളി​ലും വീ​ടു​ക​ളി​ലും റം​സാ​ൻ കാ​ല​ത്ത് നോ​ന്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​നി​യാ​ണ് ഉ​ലു​വാ​ക്ക​ഞ്ഞി.

പ​ച്ച​രി, തേ​ങ്ങ, വെ​ളി​ച്ചെ​ണ്ണ, മു​ള​ക്, വെ​ളു​ത്തു​ള്ളി, ഉ​ലു​വാ ജീ​ര​കം, ആ​ശാ​ളി, ചു​വ​ന്നു​ള​ളി, ത​ക്കാ​ളി പ​ഴം, മ​ല്ലി​യി​ല, പൊ​തി​ന, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ​യാ​ണ് ഉ​ലു​വാ ക​ഞ്ഞി​യു​ടെ ചേ​രു​വ​ക​ൾ. ഉ​ലു​വാ ക​ഞ്ഞി​ക്ക് കൂ​ട്ടാ​നാ​യി വാ​ളം പു​ളി​ചേ​ർ​ത്തു​ള്ള തേ​ങ്ങാ ച​മ്മ​ന്തി​യും ഉ​ണ്ടാ​കും.

ഒ​പ്പം മു​ട്ട റോ​സ്റ്റും. ഇ​തോ​ടൊ​പ്പം ചാ​യ​യും പ​ഴ​വും ഈ​ത്ത​പ്പ​ഴ​വും വി​ള​മ്പും. സ​ന്ധ്യാ​സ​മ​യ​ത്ത് മ​ഗ്‌‌​രി​ബ് ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​ക​ളി​ൽ​നി​ന്ന് ബാ​ങ്ക് വി​ളി ഉ​യ​രു​ന്ന​തോ​ടെ ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചാ​ണ് നോ​മ്പു​തു​റ​ക്കു​ക. പി​ന്നീ​ട് ചാ​യ​യും പ​ഴ​വും ഉ​ലു​വാ ക​ഞ്ഞി​യും കു​ടി​ക്കും. ഇ​തി​നു ശേ​ഷം മു​ട്ട റോ​സ്റ്റും.

രാ​വി​ലെ 11.30ന് ​കൂ​ടി ഉ​മ്മ​ർ കു​ട്ടി ക​ഞ്ഞി നി​ർ​മാ​ണം തു​ട​ങ്ങും. സ​ഹാ​യി​യാ​യി ഷി​ബു ഒ​പ്പ​മു​ണ്ട്. ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ഉ​ലു​വാ ക​ഞ്ഞി ത​യ്യാ​റാ​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള​വ​ർ ഇ​ത് വ​ന്നു വാ​ങ്ങാ​റു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നോ​ന്പു​തു​റ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. പ​ള്ളി പ​രി​പാ​ല​ന സ​മി​തി​യു​ടെ അം​ഗ​ങ്ങ​ളും വാ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്യും. പ​ള്ളി വ​ള​പ്പി​ൽ പ്ര​ത്യേ​കം ത​യാ​ർ ചെ​യ്ത പ​ന്ത​ലി​ൽ വെ​ച്ചാ​ണ് വി​ത​ര​ണ​വും മ​റ്റും. പ്ര​ത്യേ​ക​ത​ര​ത്തി​ലു​ള്ള സ്റ്റീ​ൽ പാ​ത്ര​ത്തി​ലാ​ണ് ഉ​ലു​വാ​ക്ക​ഞ്ഞി വി​ള​മ്പി ന​ൽ​കു​ക.

Related posts