ബോളിവുഡിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിലൊന്നുമല്ല ഇഷ ഗുപ്തയ്ക്ക് സ്ഥാനം. എന്നാൽ ആളു വളരെ പോപ്പുലർ ആണ് താനും. അതെങ്ങനെ എന്ന് ചോദിച്ചാൽ അഭിനയം കൊണ്ട് മാത്രമല്ല എന്ന് ഉത്തരം. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ചൂടൻ ഫോട്ടോഷൂട്ടുകൾ ഇതൊക്കെയാണ് ഇഷ ഗുപ്തയെ പ്രശസ്തയാക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇഷ പോസ്റ്റ് ചെയ്ത് ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിക്കുക തന്നെ ചെയ്തു. 1.7 മില്യണ്‍ ഫോളോവേഴ്സാണ് ഈ 31കാരിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇക്കാര്യം കൊണ്ട് തന്നെ സിനിമ അഭിനയത്തെക്കാൾ സോഷ്യൽ മീഡിയയിൽ താരം പോപ്പുലറാണെന്നു വ്യക്തമാണല്ലോ.
പൂർണമായും നഗ്നയായിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു വരെ ഇവർ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ അത് കൊണ്ടു നിർത്തിയില്ല, രണ്ടാഴ്ചയോളമായി ഇൻസ്റ്റഗ്രാമിലുടെ ചൂടൻ ചിത്രങ്ങൾ ഒഴുക്കുകയാണ് താരം. പുതിയ ചിത്രങ്ങളിൽ നടി വളരെയധികം ഹോട്ടായിട്ടുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഫെമിന മിസ് ഇന്ത്യയായിരുന്ന ഇഷ ഗുപ്ത മോഡലിങ് രംഗത്തും സജീവമായിരുന്നു. പിന്നീടാണ് ബോളിവുഡിലെത്തെിയത്.
2007 ൽ മിസ് ഇന്ത്യ ഇന്റർനാഷണൽ ജേതാവായിരുന്ന ഇഷ 2013 ലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ജന്നത്ത് 2 എന്ന സിനിമയിലായിരുന്നു ഇഷ ആദ്യമായി അഭിനയിച്ചത്. ഈ വർഷം പുറത്തിറങ്ങിയ കമാൻഡോ 2 എന്ന ചിത്രത്തിൽ വില്ലത്തിയുടെ വേഷത്തിൽ ഇഷ അഭിനയിച്ചിരുന്നു.ഇഷ പ്രധാന കഥാപാത്രമായി എത്തുന്ന അഞ്ചു സിനിമകളുടെ ചിത്രീകരണമാണ് വിവിധ ഭാഷകളിലായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.