യു​​വേ​​ഫ യൂ​​റോ ക​​പ്പ് യു​​ക്രെ​​യ്ൻ വാ​​ർ

ഡു​​സ​​ൽ​​ഡോ​​ർ​​ഫ്: യു​​വേ​​ഫ യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ യു​​ക്രെ​​യ്ന്‍റെ പോ​​രാ​​ട്ടവി​​ജ​​യം. ഗ്രൂ​​പ്പ് ഇ​​യി​​ൽ സ്ലോ​​വാ​​ക്യ​​ക്കെ​​തി​​രേ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ പി​​ന്നി​​ട്ടു​​നി​​ന്ന യു​​ക്രെ​​യ്ൻ ര​​ണ്ട് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ സാ​​ധ്യ​​ത​​യും യു​​ക്രെ​​യ്ൻ നി​​ല​​നി​​ർ​​ത്തി.

43,910 കാ​​ണി​​ക​​ൾ അ​​ണി​​നി​​ര​​ന്ന ഗാ​​ല​​റി​​യെ സാ​​ക്ഷി​​നി​​ർ​​ത്തി 17-ാം മി​​നി​​റ്റി​​ൽ ഇ​​വാ​​ൻ ഷ്രാ​​ൻ​​സ് സ്ലോ​​വാ​​ക്യ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 33-ാം മി​​നി​​റ്റി​​ൽ യു​​ക്രെ​​യ്ന്‍റെ ടിം​​ചി​​ക് എ​​ടു​​ത്ത ഗോ​​ൾ ഷോ​​ട്ട് ക്രോ​​സ് ബാ​​റി​​ൽ ഇ​​ടി​​ച്ച് തെ​​റി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ തി​​ക​​ച്ചും മാ​​റി​​യ ക​​ളി​​യു​​മാ​​യാ​​ണ് യു​​ക്രെ​​യ്ൻ എ​​ത്തി​​യ​​ത്.

54-ാം മി​​നി​​റ്റി​​ൽ മൈ​​ക്കോ​​ള ഷാ​​പാ​​രെ​​ങ്കോ​​യി​​ലൂ​​ടെ യു​​ക്രെ​​യ്ൻ സ​​മ​​നി​​ല പി​​ടി​​ച്ചു. തു​​ട​​ർ​​ന്ന് റോ​​മ​​ൻ യാ​​രെം​​ചു​​ക്കി​​ന്‍റെ (80’) ഗോ​​ളി​​ൽ ജ​​യ​​വും സ്വ​​ന്ത​​മാ​​ക്കി. പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു യാ​​രെം​​ചു​​ക്ക് എ​​ത്തി​​യ​​ത്. യു​​ക്രെ​​യ്നു​​വേ​​ണ്ടി പ്ര​​മു​​ഖ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടാ​​യെ​​ത്തി ഗോ​​ൾ നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് മാ​​ത്രം താ​​ര​​മാ​​ണ് യാ​​രെം​​ചു​​ക്ക്.

Related posts

Leave a Comment