കരഞ്ഞ് ബഹളംവച്ച കുഞ്ഞിനെ ചവറ്റുകൊട്ടയിലിട്ട അച്ഛനെ വിമർശിച്ച് സോഷ്യൽ മീഡിയ. സിങ്കപ്പുരിലാണു സംഭവം. റെഡ്ഡിറ്റിൽ വന്ന ഇതിന്റെ വീഡിയോ വൈറലായി. മൂന്നോ നാലോ വയസ് മാത്രമുള്ള കുട്ടി നീല ചവറ്റുകൊട്ടയ്ക്കുള്ളില്നിന്നു കരയുന്നതു വീഡിയോയില്‍ കാണാം.
അവനെ നോക്കിക്കൊണ്ട് തൊട്ടടുത്ത് അച്ഛനും, ഇരുവരെയും ശ്രദ്ധിച്ചുകൊണ്ട് ഇളയകുട്ടിയും നില്ക്കുന്നു. ‘കരഞ്ഞ കുട്ടിയെ അച്ഛൻ ചവറ്റുകൊട്ടയിലിട്ടു’ എന്ന കുറിപ്പോടെയാണു വീഡിയോ പോസ്റ്റ് ചെയ്തത്.
മോശം പാരന്റിംഗ്, ഇതല്ല ശരിയായ രീതി എന്നിങ്ങനെയുള്ള കമന്റുകളാണു വീഡിയോക്ക് താഴെ കൂടുതലായും വന്നത്. ഈ അച്ഛൻ മോശം ഉദാഹരണമാണെന്നും ചിലർ കുറിച്ചു. അതേസമയം, മകനെ ഒന്നു പേടിപ്പിക്കാന്‍ നോക്കിയതാകുമെന്നും അതിനെ ഇത്രയും പര്‍വതീകരിച്ച കാണേണ്ടതുണ്ടോയെന്നും മറ്റു ചിലര്‍ ചോദിച്ചു.