അ​ച്ഛ​നൊ​രു അ​ച്ഛ​നാ​ണോ…? ക​ര​ഞ്ഞ മ​ക​നെ അ​ച്ഛ​ൻ ച​വ​റ്റു​കൊ​ട്ട​യി​ൽ ഇ​ട്ടു

ക​ര​ഞ്ഞ് ബ​ഹ​ളം​വ​ച്ച കു​ഞ്ഞി​നെ ച​വ​റ്റു​കൊ​ട്ട​യി​ലി​ട്ട അ​ച്ഛ​നെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. സി​ങ്ക​പ്പു​രി​ലാ​ണു സം​ഭ​വം. റെ​ഡ്ഡി​റ്റി​ൽ വ​ന്ന ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. മൂ​ന്നോ നാ​ലോ വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി നീ​ല ച​വ​റ്റു​കൊ​ട്ട​യ്ക്കു​ള്ളി​ല്‍​നി​ന്നു ക​ര​യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം.

അ​വ​നെ നോ​ക്കി​ക്കൊ​ണ്ട് തൊ​ട്ട​ടു​ത്ത് അ​ച്ഛ​നും, ഇ​രു​വ​രെ​യും ശ്ര​ദ്ധി​ച്ചു​കൊ​ണ്ട് ഇ​ള​യ​കു​ട്ടി​യും നി​ല്‍​ക്കു​ന്നു. ‘ക​ര​ഞ്ഞ കു​ട്ടി​യെ അ​ച്ഛ​ൻ ച​വ​റ്റു​കൊ​ട്ട​യി​ലി​ട്ടു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

മോ​ശം പാ​ര​ന്‍റിം​ഗ്, ഇ​ത​ല്ല ശ​രി​യാ​യ രീ​തി എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണു വീ​ഡി​യോ​ക്ക് താ​ഴെ കൂ​ടു​ത​ലാ​യും വ​ന്ന​ത്. ഈ ​അ​ച്ഛ​ൻ മോ​ശം ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ചി​ല​ർ കു​റി​ച്ചു. അ​തേ​സ​മ​യം, മ​ക​നെ ഒ​ന്നു പേ​ടി​പ്പി​ക്കാ​ന്‍ നോ​ക്കി​യ​താ​കു​മെ​ന്നും അ​തി​നെ ഇ​ത്ര​യും പ​ര്‍​വ​തീ​ക​രി​ച്ച കാ​ണേ​ണ്ട​തു​ണ്ടോ​യെ​ന്നും മ​റ്റു ചി​ല​ര്‍ ചോ​ദി​ച്ചു.

 

Related posts

Leave a Comment