തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു.
ജലനിരപ്പ് 135 അടി ആയതിനെ തുടര്‍ന്ന് ഡാം തുറക്കാനുള്ള നടപടികളുമായാണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. നാളെ ഡാം തുറക്കുമെന്ന ജാഗ്രത മുന്നറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ജലനിരപ്പ് പരിശോധിച്ച് സമയബന്ധിതമായി ഡാം തുറക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ് ജലവിഭവ വകുപ്പ്.
ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നിര്‍ദേശവും നല്കിയ ശേഷം ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജലനിരപ്പുയർന്ന മറ്റ് ചില ഡാമുകളും തുറന്നുവിടാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്