പാ​രീ​സി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം; പാ​സ്പോ​ര്‍​ട്ട​ട​ക്കം ക​ത്തി​ന​ശി​ച്ചു

പാ​രീ​സ്: പാ​രീ​സി​ൽ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​ൻ​തീ​പി​ടി​ത്തം. കൊ​ളം​ബ​സി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​രു വി​ദ്യാ​ര്‍​ഥി​ക്കു പ​രി​ക്കേ​റ്റു.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മൊ​ബൈ​ൽ ഫോ​ണും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​വും ഒ​ഴി​കെ മ​റ്റെ​ല്ലാം ക​ത്തി​ന​ശി​ച്ച​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പാ​സ്പോ​ര്‍​ട്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ശി​ച്ചു.ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ ല​ഭി​ക്കാ​ൻ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണു വി​ദ്യാ​ര്‍​ഥി​ക​ൾ.

Related posts

Leave a Comment