വ​യ​നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ് മൃ​ത​ദേ​ഹം; ര​ണ്ടു കാ​ലി​ലും വ​യ​ര്‍ ചു​റ്റി​യ നി​ല​യി​ൽ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​മ്പ​ള​ക്കാ​ട്-​പ​ള്ളി​ക്കു​ന്ന് റോ​ഡി​ല്‍ ഖ​ര്‍​ഫ റ​സ്റ്റോറൻഡിനു എ​തി​ര്‍​വ​ശം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ക​ള്‍ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ കെ​ട്ടി​ട​ത്തി​ല്‍ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ര​ണ്ടു കാ​ലി​ലും വ​യ​ര്‍ ചു​റ്റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment