ജാങ്കോ ഞാനും പെട്ടു..! പൂച്ചയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയാളും കിണറ്റില്‍പ്പെട്ടു; ഇരുവരും ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

fireforce കൊല്ലം: പൂച്ചയെ എടുക്കാന്‍ ഇറങ്ങവെ കിണറ്റില്‍ അകപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. അഞ്ചാലുംമൂട് പനയം ഇഞ്ചവിള പാലവിള വീട്ടില്‍ മോഹനന്‍പിള്ള(48)യെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സഹോദരിയുടെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണതറിഞ്ഞ് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മോഹനന്‍പിള്ള. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് അവശനായ ഇദ്ദേഹത്തെ നാട്ടുകാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചാമക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഫയര്‍ ഓഫീസര്‍ ഉല്ലാസിന്റെ നേതൃത്വത്തില്‍ മോഹനന്‍പിള്ളയെ രക്ഷപെടുത്തുകയായിരുന്നു.

Related posts