ന്യൂ​ജെ​ന്‍ മീ​ന്‍പി​ടി​ത്തം ഹൈടെക്കിൽ; ആറ്റുതീരങ്ങൾ ഇപ്പോൾ ഫിഷിം​ഗ് ഗ​ണ്ണാണ് താരം


കോ​ട്ട​യം: മീ​ന്‍പി​ടി​ത്തം ഹൈ​ടെ​ക്കാ​യി​രി​ക്കു​ന്നു. വീ​ശു​വ​ല​യും ത​ട​വ​ല​യും കൂ​ടും ചൂ​ണ്ട​യു​മൊ​ക്കെ പ​ഴ​മ​ക്കാ​ര്‍ക്കു​ള്ള​താ​ണ്. ഇ​പ്പോ​ള്‍ വെ​ടി​വ​ച്ചും എ​യ്തു​മൊ​ക്കെ​യാ​ണ് ന്യൂ​ജെ​ന്‍ മീ​ന്‍പി​ടി​ത്തം.

വി​ദേ​ശ​നി​ര്‍മി​ത ഫിഷിം​ഗ് ഗ​ണ്ണി​ല്‍ വ​രാ​ലി​നെ​യും ചേ​റു​മീ​നെ​യും പി​ടി​ക്കു​ന്ന​വ​ര്‍ പ​ല​രാ​ണ്. ഈ ​യ​ന്ത്ര​ത്തി​ല്‍നി​ന്ന് ഷൂ​ട്ട് ചെ​യ്താ​ല്‍ മീ​നി​നു നേ​രെ കൂ​ര്‍ത്ത അ​മ്പ് തെ​റി​ച്ചു​കൊ​ള്ളും.

അ​മ്പേ​റ്റ മീ​നെ അ​മ്പു​മാ​യി ബ​ന്ധി​ച്ച നൂ​ലി​ലൂ​ടെ ഇ​തേ ഗ​ണ്ണി​ല്‍ വ​ലി​ച്ചെ​ടു​ക്കാം. വ​രാ​ല്‍ തു​ട​ങ്ങി​യ മ​ത്സ്യം വെ​ള്ള​ത്തി​ന്‍റെ പ്ര​ത​ല​ത്തി​ലേ​ക്ക് പൊ​ങ്ങി​വ​രു​ന്ന സ​മ​യം നോ​ക്കി​ വേ​ണം ഷൂ​ട്ടിം​ഗ്.

മൂ​ന്നു കി​ലോ​യോ​ളം ഭാ​ര​മു​ള്ള ഗ​ണ്ണി​ന് പ​ന്തീ​രാ​യി​രം രൂ​പ വി​ല​വ​രും.കാ​ക്ക​യെ​യും മ​റ്റും എ​യ്തു പി​ടി​ക്കും വി​ധം മീ​നെ പി​ടി​ക്കു​ന്ന സ്ലിം​ഗ് ഷോ​ട്ട് എ​ന്ന ഉ​പ​ക​ര​ണ​വും ഫാ​ഷ​നാ​യി​രി​ക്കു​ന്നു. വെ​ള്ളം കു​റ​വു​ള്ള പാ​ട​ങ്ങ​ളി​ലും മ​റ്റും മീ​നി​നെ എ​യ്തു പി​ടി​ക്കാ​ൻ ഏ​റെ​പ്പേ​രു​ണ്ട്.

Related posts

Leave a Comment