ഇയാൾക്കെന്താ കൊമ്പുണ്ടോ..! ടെ​സ്റ്റി​ന് എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി; നിയമവിരുദ്ധമായ സാധനങ്ങൾ ഇയാൾ തല്ലിതകർക്കുന്നതായി ഉടമകൾ

fitness-testചാ​വ​ക്കാ​ട്: പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​ചെ​ല്ലു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളെ​യും ഡ്രൈ​വ​ർ​മാ​രെ​യും ഗു​രു​വാ​യൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.  വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ച ലൈ​റ്റു​ക​ളും മ​റ്റും ഊ​രി മാ​റ്റു​ന്ന​തി​നു പു​റ​മെ അ​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പാ​ര​തി.

നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ അ​വ​നീ​ക്കം ചെ​യ്ത​ശേ​ഷം  ടെ​സ്റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ഉ​ട​മ​ക​ൾ സ​മ്മ​തി​ക്കു​ന്നു. അ​തി​നു​പ​ക​രം ഊ​രി മാ​റ്റി​യ സാ​ധ​ന​ങ്ങ​ൾ ഉ​ട​മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ത​ല്ലി​ത​ക​ർ​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ‍​യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

നി​രോ​ധി​ച്ച സാ​ധ​ന​ങ്ങ​ൾ വീ​ണ്ടും വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചാ​ൽ പ​രി​ശോ​ധി​ച്ച് പി​ഴ ഈ​ടാ​ക്കാം. ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നു മു​തി​രാ​തെ വി​ല​പി​ടി​ച്ച സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ് . ന​ശി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ത്ര​മാ​ണ് താ​ല്പ​ര്യം. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രോ​ധി​ത സാ​ധ​ന​ങ്ങ​ൾ ഊ​രി​മാ​റ്റി​യ​ശേ​ഷം വാ​ഹ​ന ടെ​സ്റ്റ് ന​ൽ​കു​ന്നു​ണ്ട്. ന​ശി​പ്പി​ക്ക​ൽ പ​രി​പാ​ടി​ക്കെ​തി​രെ മ​ന്ത്രി​ക്കും ക​മ്മീ​ഷ​ണ​ർ​ക്കും ഡ്രൈ​വ​ർ​മാ​രും ഉ​ട​മ​ക​ളും ചേ​ർ​ന്ന് പ​രാ​തി അ​യ​ച്ചു.

Related posts