യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയതിനെ തുടര്‍ന്നു ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍നിന്നു മ്യൂണിക്കിലേക്ക് പറന്നുയർന്ന എയർബസ് 380 വിമാനം യാത്ര തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണു ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിൽ 461 യാത്രക്കാർ ഉണ്ടായിരുന്നു.
ബിസിനസ് ക്ലാസിലെ യാത്രക്കാരന്റെ ഐപാഡ് ആണു സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയത്. സീറ്റിന്റെ ചലനം കാരണം ഐപാഡ് ഞെരിഞ്ഞമരുന്ന സ്ഥിതിയുണ്ടായി. ലാപ്ടോപ്പുകളിലും ടാബ്ലെറ്റുകളിലുമുള്ള ലിഥിയം ബാറ്ററികൾ കേടായാലോ, ശക്തമായി ഉരയുന്പോഴോ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതു കണക്കിലെടുത്തു വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. നിലത്തിറക്കിയശേഷം സീറ്റുകൾക്കിടയില്‍നിന്ന് ഐപാഡ് നീക്കി. ഇതിനുശേഷം വിമാനം യാത്ര തുടർന്നു.