ചി​കി​ത്സ​യ്ക്ക് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടും പു​ര​യി​ട​വും ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ; സമാന രീതിയിലെ തട്ടിപ്പ് നാല് ജില്ലകളിൽക്കൂടി

ചാ​രും​മൂ​ട്: ചി​കി​ത്സ​യ്ക്കു പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടും പു​ര​യി​ട​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂ​ർ കൊ​ട്ടി​യം ത​ഴു​ത്ത​ല ശ​ര​ൺ ഭ​വ​ന​ത്തി​ൽ ശ​ര​ൺ ബാ​ബു (34) ആ​ണ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.താ​മ​ര​ക്കു​ളം മേ​ക്കും​മു​റി കൊ​ച്ചു പു​ത്ത​ൻവി​ള സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​ശീ​ല​യു​ടെ വീ​ടും പു​ര​യി​ട​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സ​മാ​നരീ​തി​യി​ൽ നി​ർ​ധ​ന​രും നി​ര​ക്ഷ​ര​രു​മാ​യ ആ​ൾ​ക്കാ​രി​ൽനി​ന്നു വീ​ടും വ​സ്തു​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ശ​ര​ൺ ബാ​ബു​വി​നെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​നു പ​രാ​തി നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. സി ​ഐ ശ്രീ​ജി​ത്ത് പി, ​എ​സ്ഐ ​നി​ധീ​ഷ്, എസ്ഐ ​സു​ഭ​ഷ് ബാ​ബു, എഎ​സ്ഐ ​രാ​ജേ​ന്ദ്ര​ൻ, സി ​പിഒമാ​രാ​യ രാ​ജീ​വ്, സു​ന്ദ​രേ​ശ​ൻ, വി​ഷ്ണു, ജ​യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment