പ​ത്തി​യൂ​ർ സ്കൂ​ളി​നു മുമ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഗാ​ന്ധിപ്ര​തി​മ ത​ക​ർ​ത്ത​ സംഭവം; സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി 

ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹിക വി​രു​ദ്ധ​ർ ഗാ​ന്ധി​പ്ര​തി​മ ത​ക​ർ​ത്ത പ​ത്തി​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ആ​ല​പ്പു​ഴ: പ​ത്തി​യൂ​ർ സ്കൂ​ളി​നു മു​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ രാ​ത്രി​സ​മ​യ​ത്ത് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ത​ക​ർ​ത്ത​തി​ൽ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി കേ​ന്ദ്ര​സ​മി​തി​യോ​ഗം ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു. സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്ത് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ന​ര​സിം​ഹ​പു​ര​ത്ത് ചേ​ർ​ന്ന ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യു​ടെ കേ​ന്ദ്ര​സ​മി​തി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രസിഡന്‍റ് ബേബി പാറക്കാടൻ. വെ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ദീ​പ് കൂ​ട്ടാ​ല, ഇ. ​ഷാ​ബ്ദീ​ൻ, ദി​ലീ​പ് ചെ​റി​യ​നാ​ട്, എം.​എ. ജോ​ണ്‍ മാ​ട​മ​ന, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, വി​ഷ്ണു എ​സ്. നാ​യ​ർ, എ​ൻ.​എ​ൻ. ഗോ​പി​ക്കു​ട്ട​ൻ, ജോ​സ​ഫ് പാ​ട്രി​ക്, ലൈ​സ​മ്മ ബേ​ബി, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ബി. ​സു​ജാ​ത​ൻ, ഡി.​സി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts