ശ്മശാനങ്ങളിലെ അമിത ചാർജ്ജും വിറകിന്‍റെ അപര്യാപ്തതയും; യു​പി​യി​ലും ന​ദി​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒഴുകി നടക്കുന്നു; ഒ​ന്നും മി​ണ്ടാ​തെ യോ​ഗി സ​ർ​ക്കാ​ർ

 ല​ക്നോ: ബി​ഹാ​റി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഗം​ഗാ ന​ദി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ബ​ല്ലി​യ, ഗാ​സി​പു​ര്‍ ജി​ല്ല​ക​ളി​ലാ​യി 45 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ദി​യി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.പ്ര​ദേ​ശ​വാ​സി​ക​ൾ വി​ള​ച്ച​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ എ​ത്തി​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം, എ​ത്ര മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്ന​തി​ൽ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​തെ യു​പി സ​ർ​ക്കാ​ർ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണ്. ബി​ഹാ​റി​ല്‍ നി​ന്നാ​ണ് ഈ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​യ​തെ​ന്നാ​ണ് യു​പി പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലെ ബ​ക്‌​സ​റി​ല്‍ ഗം​ഗ​യി​ല്‍ നി​ന്ന് 71 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗം​ഗ​യി​ൽ ത​ള്ളി​യ​തെ​ന്നാ​ണു നി​ഗ​മ​നം.

ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് മൃ​ത​സം​സ്കാ​ര​ത്തി​നു​ള്ള വി​റ​കി​ന്‍റെ​യും മ​റ്റു വ​സ്തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​മൂ​ലം, മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ ഒ​ഴു​ക്കി​യ​താ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment