കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനും ഇന്ത്യൻ കോഫി ഹൗസിനും ഇടയിലുള്ള പാതയോരത്ത് അമ്പതോളം ചാക്കുകളിലായി സാമൂഹ്യവിരുദ്ധർ മാലിന്യംതള്ളി.
മാലിന്യം വലിച്ചെറിഞ്ഞ ചാക്കുകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച തെളിവുകൾ പഞ്ചായത്ത് അധികൃതർ കൊരട്ടി പോലീസിന് കൈമാറി പരാതി നൽകി. കരയാംപറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിലായി വഴിയോരത്ത് തള്ളിയത്.
പഞ്ചായത്ത് അധികൃതരും ഹരിതകർമ സേനാംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തെളിവു ലഭിച്ചത്. പോലീസ് കടയുടമയെ വിളിച്ച് താക്കീത് ചെയ്ത് പഞ്ചായത്തിലേക്ക് ചെല്ലാൻ നിർദേശിച്ചു. തുടർന്ന് പഞ്ചായത്ത് 50,000 രൂപ പിഴയടപ്പിച്ചു.
മാലിന്യം നിറച്ച ചാക്കുകൾ പൂർണമായി തിരിച്ചെടുപ്പിച്ചു. മേലിൽ ആവർത്തിക്കില്ലെന്ന് കാണിച്ച മറുപടിക്കത്തും രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി എഴുതി വാങ്ങി.ദേശീയപാത പൊങ്ങം മുതൽ ജെടിഎസ് വരെ മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്.
ഹരിതകർമ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ചു തരംതിരിച്ച് അംഗീകൃത ഏജൻസികൾക്ക് അയക്കുമ്പോഴും റോഡരികിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരുടെ എണ്ണം ഓരോദിവസവും കൂടുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്ന

