ആടുമായി സംശയകരമായ സാഹചര്യത്തിൽ നടന്നുപോകുന്ന യുവാവ്; മോഷ്ടാവ് മു​ക​ളു​പ​റ​മ്പി​ല്‍ അ​രു​ണിനെ നാട്ടുകാർ തടഞ്ഞുവെച്ചു; പോലീസ് എത്തിയപ്പോൾ കേട്ട വിവരം ഞെട്ടിക്കുന്നത്…

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വ് ആ​ടി​നെ മോ​ഷ്ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി.

വ​ള്ളി​ക്കോ​ട് വെ​ള്ള​പ്പാ​റ മു​ക​ളു​പ​റ​മ്പി​ല്‍ അ​രു​ണി​നെ​യാ​ണ് (27) കൊ​ടു​മ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത് കൊ​ടു​മ​ണ്‍ ശാ​ന്ത ഭ​വ​നം ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലെ ആ​ടി​നെ​യാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ല്‍ തീ​റ്റ​തി​ന്നാ​ന്‍ കെ​ട്ടി​യി​രു​ന്ന ര​ണ്ട് വ​യ​സു​ള്ള ആ​ടി​നെ​യാ​ണ് യു​വാ​വ് അ​ഴി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

5000 രൂ​പ വി​ല​വ​രും. ഉ​ട​ന്‍ ത​ന്നെ ഗി​രീ​ഷി​ന്‍റെ ഭാ​ര്യ ആ​തി​ര, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ്, മ​ഞ്ഞി​പ്പു​ഴ ഏ​ലാ​യി​ല്‍ ആ​ടു​മാ​യി അ​രു​ണി​നെ ക​ണ്ടെ​ത്തി.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ചു. ആ​തി​ര​യെ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി, ആ​ടി​നെ കാ​ണി​ച്ച് തി​രി​ച്ച​റി​ഞ്ഞ അ​രു​ണി​ന്‍റെ അ​റ​സ്റ്റ് പോലീസ് രേ​ഖ​പ്പെ​ടു​ത്തി.

ആ​ടി​നെ ഉ​ട​മ​സ്ഥ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ല്‍‌, മ​ന പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മം, തു​ട​ങ്ങി​യ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ നേ​ര​ത്തെ പ്ര​തി​യാ​ണ് അ​രു​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment